വണ്ണം കുറയ്ക്കാൻ ചോറ് ഉപേക്ഷിക്കണോ! ആര് പറഞ്ഞു? 

വണ്ണം കുറയ്ക്കണമെങ്കിലും ചോറ് പൂർണമായും ഒഴിവാക്കണ്ട. എത്ര അളവിൽ കഴിക്കണമെന്ന ടെൻഷനും വേണ്ട
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ പലരും ഏറ്റവും ആദ്യം എടുക്കുന്ന സ്റ്റെപ്പ് ചോറ് ഒഴിവാക്കുകയെന്നതാണ്. ചോറ് കഴിച്ചാൽ വണ്ണം കൂടുമെന്നാണ് പലരുടെയും ചിന്ത. പക്ഷെ, ശരിക്കും വണ്ണം കുറയ്ക്കാൻ ചോറ് ഒഴിവാക്കണോ? വേണ്ടെന്നാണ് പോഷകാഹാര വിദ​ഗ്ധർ പറയുന്നത്. വണ്ണം കുറയ്ക്കണമെങ്കിലും ചോറ് പൂർണമായും ഒഴിവാക്കേണ്ടെന്നാണ് ഇവർ പറയുന്നത്. 

സ്വന്തം നാട്ടിൽ ലഭ്യമായിട്ടുള്ള അരി തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് ന്യൂട്രീഷണിസ്റ്റ് രുജുത ദിവേക്കർ പറയുന്നത്. നിങ്ങളുടെ നാട്ടിൽ കിട്ടുന്ന അരി ഏതാണോ, അതുതന്നെ കഴിക്കാം. ബീഹാറുകാരെ സംബന്ധിച്ച് മാർച്ച അരിയാണ് നല്ലത്. മഹാരാഷ്ട്രക്കാർക്കാണെങ്കിൽ വാദാ കോലം. മലയാളികൾക്ക് നവര. 

ചോറ് കഴിക്കുമ്പോൽ എത്ര അളവിൽ കഴിക്കണമെന്ന ടെൻഷനും വേണ്ടെന്നാണ് ഇവർ പറയുന്നത്. ആകെ കഴിക്കുന്ന ഭക്ഷണം എത്രയായിരിക്കണം എന്ന് മാതം നിശ്ചയിക്കണം. ദിവസവും എത്ര കലോറി കഴിക്കാനാണ് ഉദ്ദേശിക്കുന്നത് അതനുസരിച്ച് ചോറടക്കം എല്ലാ വിഭവങ്ങളും കഴിക്കാം. ചോറിനൊപ്പം പച്ചക്കറികളും മറ്റ് വിഭവങ്ങളും കഴിക്കാൻ മറക്കരുത്. വണ്ണം കുറയ്ക്കാൻ ചോറ് പൂർണ്ണമായി ഒഴിവാക്കുന്നത് ചിലപ്പോൾ ആരോ​ഗ്യത്തിന് ദോഷകരമായേക്കാമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് പുതിയ ഡയറ്റ് തുടങ്ങുന്നതിന് മുമ്പ് ഡോക്ടറെ സന്ദർശിച്ച് നിർദേശങ്ങൾ തേടുന്നത് നല്ലതായിരിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com