ഭംഗിയും രുചിയുമല്ല കാര്യം, നല്ല ഫുഡ് കോമ്പിനേഷനുകള്‍ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ? ഉദാഹരണമിതാ

അനാരോഗ്യകരമായ ഫുഡ് കോമ്പിനേഷന്‍ പോഷകാഹാരക്കുറവ്, അമിതമായ ശരീരഭാരം, വിട്ടുമാറാത്ത രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളെ വിളിച്ചുവരുത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും നല്ല കോമ്പിനേഷനുകള്‍ തെരഞ്ഞെടുക്കേണ്ടത് ഭംഗിയും രുചിയും നോക്കി മാത്രമല്ല. അവയുടെ പോഷക സാന്ദ്രതയും സമതുലിതമായ മാക്രോ നൂട്രിയന്റുകള്‍, വൈവിധ്യമാര്‍ന്ന വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാകണം അത്. ഇത് ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ സമ്മാനിക്കുക മാത്രമല്ല ദഹനത്തെ പിന്തുണയ്ക്കുകയും സുസ്ഥിരമായ ഊര്‍ജ്ജം ഉറപ്പാക്കുകയും ചെയ്യും. അനാരോഗ്യകരമായ ഫുഡ് കോമ്പിനേഷന്‍ പോഷകാഹാരക്കുറവ്, അമിതമായ ശരീരഭാരം, വിട്ടുമാറാത്ത രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളെ വിളിച്ചുവരുത്തും. 

ചില മികച്ച കോമ്പിനേഷനുകള്‍

ഹോള്‍ ഗ്രെയിന്‍ ബ്രെഡ്ഡും അവക്കാഡോയും

ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ ബാലന്‍സ് ഉറപ്പാക്കും. അവക്കാഡോയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഹോള്‍ ഗ്രെയിന്‍ ബ്രെഡ്ഡാകട്ടെ ശരീരത്തിന് വേണ്ട ഫൈബറും ഊര്‍ജ്ജവും ഉറപ്പാക്കും. 

സ്‌ട്രോബറിയും ബദാമും ചേര്‍ത്തൊരു സ്പിനാച്ച് സാന്‍ഡ്‌വിച്ച്

ചീര വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അതേസമയം ശരീരത്തിന് വേണ്ട ഗ്ലൂക്കോസും കൂടുതല് ആന്റിഓക്‌സിഡന്റുകളും നല്‍കും. ബദാം ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഉറപ്പാക്കും. 

ഗ്രീക്ക് യോഗര്‍ട്ടും ബെറി പഴളങ്ങളും

ഗ്രീക്ക് യോഗര്‍ട്ടില്‍ പ്രോട്ടീനും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. അതേസമയം ബെറി ആന്റിഓക്‌സിഡന്റുകളാലും നാരുകളാലും സമ്പന്നമാണ്. ഈ കോമ്പിനേഷന്‍ അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണ്. കൂടാതെ നാരുകള്‍ ദഹനത്തെയും സഹായിക്കും.

സാല്‍മണും വേവിച്ച പച്ചക്കറികളും

സാല്‍മണില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റി-ഇന്‍ഫഌമേറ്ററി ഗുണങ്ങളടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും നല്ലതാണ്. ആവിയില്‍ വേവിച്ചെടുക്കുന്ന പച്ചക്കറികള്‍ അവശ്യ വിറ്റാമിനുകളും ധാതുക്കളും നാരുകളും നല്‍കുന്നു. രണ്ടും ചേരുമ്പോള്‍ പോഷകങ്ങളുടെ മികച്ച ഉറവിടമായി മാറും. 

മോശം കോമ്പിനേഷനുകള്‍

സോഡയും ഫാസ്റ്റ്ഫുഡും ചേരുമ്പോള്‍ അനാരോഗ്യകരമായ കൊഴുപ്പും ഉയര്‍ന്ന അളവില്‍ സോഡിയവും ശരീരത്തെ കീഴടക്കും. ഇത് ശരീരഭാരം കൂടാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും വീക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

സ്ഥിരം ബ്രേക്ക്ഫാസ്റ്റായ ബ്രെഡും ജാമും രക്തത്തിലെ പഞ്ചസാര നില ഉയര്‍ത്തുകയും അവശ്യ പോഷകങ്ങളുടെ അഭാവം സൃഷ്ടിക്കുകയും ചെയ്യും. 

ഫ്രൈഞ്ച് ഫ്രൈസും ചീസും ചേര്‍ത്തുകഴിക്കുന്നത് ഇപ്പോള്‍ പതിവാണ്. ഇത് ഉയര്‍ന്ന കലോറി അടങ്ങിയിട്ടുള്ളതാണ്. അനാരോഗ്യകരമായ കൊഴുപ്പും സോഡിയവും ഇതില്‍ ധാരാളമുണ്ട്. ശരീരഭാരം വര്‍ദ്ധിക്കുമെന്ന് മാത്രമല്ല ഹൃദ്രോഗത്തിന്റെ അപകടസാധ്യതയും നിലനില്‍ക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com