സവാള പച്ചയ്ക്ക് കഴിക്കാറുണ്ടോ? പ്രമേഹവും കൊളസ്ട്രോളുമൊക്കെ കൺട്രോളിലാക്കാം 

സവാളയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഫൈബറിന്റെയും പ്രീബയോട്ടിക്കുകളുടെയും ഉറവിടമാണ് ഇത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാള പച്ചയ്ക്ക് കഴിക്കാറുണ്ടോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നതിൽ മുതൽ ദഹനം മെച്ചപ്പെടുത്താൻ വരെ ഇത് നല്ലതാണ്. സവാളയിലെ ആന്റി ഓക്സിഡന്റ്സ് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. സവാളയിലെ തന്മാത്രകൾ പാൻക്രിയാസ്, കരൾ, ചെറുകുടൽ, അഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തും. ആന്റി ഓക്‌സിൻ്റുകളാൽ സമ്പന്നമായതിനാൽ സവാള ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും വളരെയധികം സഹായിക്കും. 

സവാളയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഫൈബറിന്റെയും പ്രീബയോട്ടിക്കുകളുടെയും ഉറവിടമാണ് ഇത്. സൾഫർ വളരെ കൂടുതലായതിനാൽ സവാള ആന്റി-കാർസിനോജെനിക് ഗുണങ്ങളാൽ സമ്പന്നമാണ്. സവാള ശരീരത്തിലെ അനാവശ്യ മാലിന്യങ്ങൾ നീക്കം ചെയ്യുകയും കുടൽ വൃത്തിയാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com