‌വിഷാദത്തെ അകറ്റിനിർത്താം; ഈ ഏഴ് ശീലങ്ങൾ കൂടെകൂട്ടാം 

രാത്രിയിൽ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ തുടർച്ചയായി ഉറക്കം ലഭിക്കുന്നവർക്ക് വിഷാദരോഗ സാധ്യത 22 ശതമാനം കുറവായിരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നിതക ഘടകങ്ങൾ മുതൽ പാരിസ്ഥിതികവും ശാരീരികവുമായ നിരവധി കാര്യങ്ങൾ ഒരാളെ വിഷാദരോ​ഗാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചേക്കാം. എന്നാൽ ജീവിതശൈലിയിൽ ചില കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ വിഷാദരോഗത്തിനുള്ള സാധ്യത കുറയ്‌ക്കുമെന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇത്തരം ശീലങ്ങൾക്ക്‌ ജനിതകപരമായി വിഷാദരോഗ സാധ്യതയുള്ളവരിൽ പോലും സ്വാധീനം ചെലുത്തുമെന്നാണ് കേംബ്രിജ്‌ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 

ആരോഗ്യകരമായ ഭക്ഷണക്രമം, സ്ഥിരമായുള്ള വ്യായാമം, പുകവലി ഒഴിവാക്കുക, മദ്യപാനം പൂർണ്ണമായി ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക, സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കുകയും നിലനിർത്തുകയും ചെയ്യുക, അലസമായ ജീവിതശൈലി ഒഴിവാക്കി ഉന്മേഷത്തോടെയിരിക്കുക, നന്നായി ഉറങ്ങുക എന്നിവയാണ് വിഷാദത്തെ വരുതിയിലാക്കാൻ സഹായിക്കുന്ന ഘടകങ്ങൾ. രാത്രിയിൽ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ തുടർച്ചയായി ഉറക്കം ലഭിക്കുന്നവർക്ക് വിഷാദരോഗ സാധ്യത 22 ശതമാനം കുറവായിരിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ബീറ്റ അമിലോയ്‌ഡ്‌ സാന്നിധ്യം ശരീരത്തിലുള്ളത് മേധാശക്തി ക്ഷയിപ്പിക്കുകയും അൽസ്ഹൈമേഴ്‌സ്‌, വിഷാദം ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യും. റങ്ങുമ്പോൾ ശരീരം ബീറ്റ അമിലോയ്‌ഡ്‌ ഉൾപ്പെടെയുള്ള വിഷവസ്‌തുക്കൾ നീക്കം ചെയ്യും.

ജീവിതത്തിൽ ഒരിക്കലും പുകവലിക്കാത്തവർക്ക് വിഷാദരോഗ സാധ്യത 20 ശതമാനം കുറവാണെന്നാണ് ​ഗവേഷകർ കണ്ടെത്തിയത്.‌ നല്ല സാമൂഹിക ബന്ധങ്ങൾ വിഷാദസാധ്യത 18 ശതമാനം കുറയ്ക്കുമെന്നും സ്ഥിരം വ്യായാമം ചെയ്യുന്നവരിൽ 14 ശതമാനം  വിഷാദത്തെ അകറ്റാൻ സഹായിക്കുമെന്നുമാണ് കണ്ടെത്തൽ. മദ്യപാനം 11 ശതമാനവും സജീവമായ ജീവിതശൈലി 13 ശതമാനവും ആരോഗ്യകരമായ ഭക്ഷണക്രമം ആറ്‌ ശതമാനവും വിഷാദരോഗ സാധ്യത കുറയ്‌ക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com