ശാരീരിക സുഖവും സംതൃപ്തിയും തരുന്ന ലൈംഗിക ബന്ധം പ്രായമായവരിലെ ഓർമശക്തി നിലനിർത്തും; പഠനം 

ദീർഘകാല പങ്കാളിയുമായുള്ള ലൈംഗിക ബന്ധം കൂടുതൽ സംതൃപ്‌തി നൽകുമെന്നും നിരീക്ഷണം
ദി എറ്റേണൽ മെമ്മറി എന്ന ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം
ദി എറ്റേണൽ മെമ്മറി എന്ന ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യം

ർമ്മശക്തി കുറയുന്നത് പ്രായമായ ആളുകളിൽ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ്. ഇത് ഒരു പരിധി വരെ തടയാൻ സംതൃപ്‌തികരമായ ലൈംഗിക ബന്ധം സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ധാരണാശേഷി മെച്ചപ്പെടുത്താനും ഇത് ഫലപ്രദമാണെന്നാണ് കണ്ടെത്തിയത്. 

ആഴ്‌ചയിൽ ഒന്നോ അതിലധികമോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന 75 മുതൽ 90 വയസ് വരെ പ്രായമുള്ള പുരുഷന്മാരിൽ അഞ്ച്‌ വർഷത്തിന്‌ ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവരെ അപേക്ഷിച്ച്‌ കൂടുതൽ മെച്ചപ്പെട്ട മേധാശക്തി ഉള്ളതായി ​ഗവേഷകർ കണ്ടെത്തി. അതേസമയം ഇതേ പ്രായക്കാരായ സ്ത്രീകളിൽ ഇത്തരം സ്വാധീനമൊന്നും കണ്ടെത്താനായില്ല. 62നും 74നുമിടയിൽ പ്രായമുള്ളവരിൽ ആവർത്തിച്ചുള്ള ലൈംഗിക ബന്ധമല്ല മറിച്ച് നിലവാരമാണ്‌ മേധാശക്തിയെ സ്വാധീനിക്കുന്നതെന്നാണ് കണ്ടെത്തിയത്. ഈ പ്രായക്കാരിൽ ശാരീരിക സുഖവും വൈകാരിക സംതൃപ്‌തിയും നൽകുന്ന ലൈംഗിക ബന്ധം അഞ്ച്‌ വർഷത്തിന്‌ ശേഷം മറ്റുള്ളവരെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട ധാരണാശേഷി ഉള്ളതായി കണ്ടെത്തി. 

ദീർഘകാല പങ്കാളിയുമായുള്ള ലൈംഗിക ബന്ധം കൂടുതൽ സംതൃപ്‌തിയും തലച്ചോറിനടക്കം മെച്ചപ്പെട്ട ആരോഗ്യ ഗുണങ്ങൾ നൽകുമെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. 1683 പേരിലാണ്‌  പഠനം നടത്തിയത്‌. പങ്കാളിയുമൊത്തുള്ള ലൈംഗിക ബന്ധം മാത്രമാണ്‌ വിലയിരുത്തിയതെന്നും സ്വയംഭോഗം പഠനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയില്ലെന്നും ഗവേഷകർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com