ദന്താരോഗ്യം അതിജീവനം എളുപ്പമാക്കും, തലയിലും കഴുത്തിലും കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം 

ദന്തഡോക്ടറെ ഇടയ്ക്കിടെ സന്ദർശിക്കുന്നവർക്ക് കാൻസർ നേരത്തെ കണ്ടെത്താനുള്ള സാധ്യതയുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്താരോഗ്യം തലയിലും കഴുത്തിലും കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ദന്താരോഗ്യവും കാൻസർ‌ അതിജീവനവും തമ്മിലുള്ള ബന്ധം വിവരിച്ചിരിക്കുന്നത്. ദന്തഡോക്ടറെ ഇടയ്ക്കിടെ സന്ദർശിക്കുന്നവർക്ക് കാൻസർ നേരത്തെ കണ്ടെത്താനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് രോഗം മൂർച്ഛിക്കുന്നതിന് മുമ്പ് തിരിച്ചറിയുന്നത് മാരക ​ഘട്ടത്തിലേക്ക് എത്തുന്നത് ഒഴിവാക്കാൻ സഹായിക്കും. 

എട്ട് രാജ്യങ്ങളിൽ നിന്ന് 2,500 രോ​ഗികളിലാണ് പഠനം നടത്തിയത്. തലയിലും കഴുത്തിലും അർബുദം സ്ഥിരീകരിച്ച രോ​ഗികളോട് മോണയിലെ രക്തസ്രാവം, പല്ല് തേക്കുന്ന ആവർത്തി, മൗത്ത് വാഷിന്റെ ഉപയോഗം, കാൻസർ സ്ഥിരീകരിക്കുന്നതിന് മുമ്പുള്ള 10 വർഷത്തിനിടെ ദന്തരോഗ വിദഗ്ധനെ സന്ദർശിച്ചതടക്കമുള്ള വിനരങ്ങൾ ശേഖരിച്ചു. ഇടയ്ക്കിടെ ഡെന്റിസ്റ്റിനെ സന്ദർശിക്കുന്നവർക്ക്, അതായത് പത്ത് വർഷത്തിനിടെ അഞ്ച് തവണയെങ്കിലും ദന്താരോ​ഗ്യം പരിശോധിച്ചിട്ടുള്ളവർ, കാൻസർ അതിജീവനം ഉയർന്ന തോതിലാണെന്ന് കണ്ടെത്തി. സ്വാഭാവിക പല്ലുകളുള്ളവരെ അപേക്ഷിച്ച് സ്വാഭാവിക പല്ലുകൾ ശേഷിക്കാത്തവർക്ക് അതിജീവനം കുറവാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com