സ്ട്രോക്ക്, ഡിമെൻഷ്യ, ഡയബറ്റിക് ന്യൂറോപ്പതി; ലോകത്ത് മൂന്നിൽ ഒരാൾക്ക് നാഡീസംബന്ധ രോ​ഗങ്ങൾ

കഴിഞ്ഞ 30 വർഷത്തിനിടെ രോ​ഗികളുടെ നിരക്ക് 18 ശതമാനം വർധിച്ചു.
നാഡീസംബന്ധ രോ​ഗികളുടെ എണ്ണം കൂടി
നാഡീസംബന്ധ രോ​ഗികളുടെ എണ്ണം കൂടി

​ഗോളതലത്തിൽ വിവിധ ന്യൂറോളജിക്കൽ അവസ്ഥകളിലൂടെ കടന്നു പോകുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ​ഗണ്യമായി വർധിച്ചതായി പഠനറിപ്പോർട്ട്. ലോകത്ത് മൂന്നിൽ ഒരാൾക്ക് നാഡീവ്യൂഹപരമായ പ്രശ്നങ്ങളുണ്ടെന്ന് ലാൻസെറ്റ് ന്യൂറോളജി പുറത്തുവിട്ട ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ്‌ ഡിസീസ്‌, ഇഞ്ചുറീസ്‌ ആന്‍ഡ്‌ റിസ്‌ക്‌ ഫാക്ടേഴ്‌സ്‌ സ്റ്റഡി എന്ന റിപ്പോര്‍ട്ടിൽ പറയുന്നു.

കഴിഞ്ഞ 30 വർഷത്തിനിടെ രോ​ഗികളുടെ നിരക്ക് 18 ശതമാനം വർധിച്ചു. 2021ൽ മൂന്ന് കോടിയിലധികം ആളുകൾക്ക് നാഡീവ്യൂഹപരമായ പ്രശ്നങ്ങൾ ഉള്ളതായി പഠനറിപ്പോർട്ടിൽ പറയുന്നു. സ്ട്രോക്ക്, നിയോനാറ്റൽ എൻസെഫലോപ്പതി (മസ്തിഷ്ക ക്ഷതം), മൈഗ്രെയ്ൻ, ഡിമെൻഷ്യ, ഡയബറ്റിക് ന്യൂറോപ്പതി (നാഡി ക്ഷതം), മെനിഞ്ചൈറ്റിസ്, അപസ്മാരം, മാസം തികയാതെയുള്ള ജനനം മൂലമുള്ള ന്യൂറോളജിക്കൽ സങ്കീർണതകൾ, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, നാഡീവ്യൂഹ സംവിധാനത്തിലെ അർബുദം എന്നിവയാണ് ആശങ്കപ്പെടുത്തുന്ന പ്രധാന നാഡീവ്യൂഹ രോ​ഗങ്ങൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാഡീസംബന്ധ രോ​ഗികളുടെ എണ്ണം കൂടി
നിത്യയൗവനം വെറും 343 ഡോളറിന്; ചെറുപ്പം നിലനിർത്താൻ ഡയറ്റ് വിൽപ്പനയ്ക്ക് വെച്ച് ബ്രയാന്‍ ജോണ്‍സണ്‍

ഇതില്‍ 80 ശതമാനം മരണവും സാമ്പത്തിക വളർച്ച കുറഞ്ഞ രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും വേഗത്തിൽ വളരുന്ന ന്യൂറോളജിക്കൽ അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപ്പതി. ഡയബറ്റിക് ന്യൂറോപ്പതിയുള്ളവരുടെ എണ്ണം 1990 മുതൽ ആഗോളതലത്തിൽ മൂന്നിരട്ടിയിലധികം വർധിച്ചുവെന്ന് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. 2021ൽ രോ​ഗികളുടെ എണ്ണം 206 ദശലക്ഷമായി ഉയർന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com