'എത്ര ശ്രദ്ധിച്ചിട്ടും അത് സംഭവിച്ചു, ഹൃദയത്തിന്റെ കാര്യത്തിൽ ശരീരം നൽകുന്ന സൂചനകൾ അവ​ഗണിക്കരുത്'; സുസ്മിത സെന്‍

ഹൃദയാഘാതത്തെ അതിജീവിക്കുകയും പെട്ടെന്നുതന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തത് അനു​ഗ്രഹമായാണ് കാണുന്നത്
സുസ്മിത സെന്‍
സുസ്മിത സെന്‍ഇന്‍സ്റ്റഗ്രാം

ഫിറ്റ് ആയി ഇരിക്കുക എന്നാൽ നിങ്ങൾക്ക് മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് അർഥമില്ലെന്ന് ബോളിവുഡ് താരം സുസ്മിത സെൻ. ജനിതകമായോ അല്ലാതെയോ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. കഴിഞ്ഞ ഫെബ്രുവരിയിലാണ് തനിക്ക് ഹൃദയാഘാതം സംഭവിച്ചത്. ജനിതകഘടകമാണ് തനിക്ക് വില്ലനായത്. മാതാപിതാക്കൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സാധ്യത ഉണ്ടായിരുന്നതു കൊണ്ടുതന്നെ കഴിഞ്ഞ കുറേനാളായി കൃത്യമായി പരിശോധനയും നടത്തിവന്നിരുന്നു.

എന്നിട്ടും തനിക്ക് ഹൃദയാഘാതമുണ്ടായി. എങ്ങനെയാണെങ്കിലും അത് സംഭവിക്കാനുള്ളതായിരുന്നു എന്നാണ് താരം പ്രതികരിച്ചു. ഇൻഡൾജ് എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. താൻ ഹൃദയാഘാതത്തെ അതിജീവിക്കുകയും പെട്ടെന്നുതന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തത് അനു​ഗ്രഹമായാണ് കാണുന്നത്. ഇതിലൂടെ കടന്നുപോകുന്ന എല്ലാവർക്കും അങ്ങനെയാകട്ടെ എന്നുകരുതുന്നുവെന്നും താരം പറഞ്ഞു.

ശരീരത്തിന് എന്താണ് വേണ്ടതെന്നതിനെ കുറിച്ചും അതു നൽകുന്ന സൂചനകളെ കുറിച്ചും അവബോധമുണ്ടായിരിക്കണം. താൻ എന്നും ജീവിതം ആഘോഷിക്കുന്നയാളാണ്, അതിലൊരു മാറ്റവുമുണ്ടായിട്ടില്ല. പക്ഷേ ശരീരത്തേക്കുറിച്ചും അതിന് എന്തെല്ലാം വേണം എന്നതിനേക്കുറിച്ചും കൂടുതൽ ബോധവതിയായിട്ടുണ്ടെന്നും താരം പറഞ്ഞു.

സർജറിക്ക് ശേഷം താൻ സ്വീകരിച്ച ജീവിതചര്യയെ കുറിച്ചും സുസ്മിത പങ്കുവെക്കുന്നുണ്ട്. വാം അപ്, സ്ട്രെച്ചിങ്ങുകൾ, ഫ്ലോർ എക്സസൈസുകൾ തുടങ്ങി വളരെ പതുക്കെ ചെയ്യാവുന്ന ഫിറ്റ്‌നസ് റുട്ടീൻ ആണ് ചെയ്യുന്നത്. വെയ്റ്റ് ട്രെയിനിങ്ങുകളും ചെയ്യുന്നുണ്ട്. ഓടാൻ തനിക്ക് അനുവാദമില്ലെങ്കിലും വേ​ഗത്തിൽ നടക്കാനാകും. മരുന്നുകൾ പാർശ്വഫലമുള്ളവയാണ്. അതിനാൽ ശരീരത്തിന് ചെയ്യാൻ കഴിയുന്നത് എന്താണ് എന്നതു ശ്രദ്ധിച്ചാണ് മുന്നോട്ടുപോകുന്നതെന്നും സുസ്മിത പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുസ്മിത സെന്‍
കോവിഡിനെക്കാള്‍ 100 മടങ്ങ് അപകടം, മരണനിരക്ക് 50 ശതമാനം; ഭീതിപടർത്തി എച്ച്5എൻ1 വൈറസ്, മുന്നറിയിപ്പ്

തനിക്ക് സംഭവിച്ചത് ​മാസീവ് ഹാർട്ട് അറ്റാക്ക് ആണെന്നും പ്രധാന രക്തധമനിയിൽ 95 ശതമാനവും ബ്ലോക് ആയിരുന്നുവെന്നും സുസ്മിത മുൻപ് പറഞ്ഞിരുന്നു. താൻ അതിജീവിച്ചത് ​തീവ്രമായൊരു ഹൃദയാഘാതത്തെയാണ്. ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതുകൊണ്ട് മാത്രമാണ് തനിക്ക് അതിജീവിക്കാനായതെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ ഹൃദയാഘാതം പുരുഷന്മാരുടെ മാത്രം കാര്യമല്ലെന്ന് സ്ത്രീകൾ മനസ്സിലാക്കണം. എന്നു കരുതി അത് ഭയപ്പെടേണ്ട കാര്യവുമല്ല, മറിച്ച് ജാ​ഗ്രതയാണ് വേണ്ടത്. ലക്ഷണങ്ങളെ അവ​ഗണിക്കുകയോ ചെക്കപ്പുകൾ ഒഴിവാക്കുകയോ ചെയ്യരുതെന്നും സുസ്മിത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com