സ്തനാര്‍ബുദം വന്‍ ഭീഷണി, 2040 ഓടെ പ്രതിവര്‍ഷം 10 ലക്ഷം മരണങ്ങളുണ്ടാകും: ലാന്‍സെറ്റ് പഠനം

2020 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ ഏകദേശം 7.8 മില്യണ്‍ സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്ന് കണ്ടെത്തി
2040 ഓടെ സ്തനാര്‍ബുദം മൂലം പ്രതിവര്‍ഷം 10 ലക്ഷം മരണങ്ങളുണ്ടാകും
2040 ഓടെ സ്തനാര്‍ബുദം മൂലം പ്രതിവര്‍ഷം 10 ലക്ഷം മരണങ്ങളുണ്ടാകുംഫയല്‍

ന്യൂഡല്‍ഹി: 2040 ആകുമ്പോഴേക്കും സ്തനാര്‍ബുദം മൂലം പ്രതിവര്‍ഷം ദശലക്ഷം ആളുകള്‍ക്ക് മരണം സംഭവിക്കാമെന്ന് റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ ഏകദേശം 78 ലക്ഷം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്ന് കണ്ടെത്തി. അതേ വര്‍ഷം തന്നെ 685,000 സ്ത്രീകള്‍ സ്തനാര്‍ബുദം ബാധിച്ച് മരിക്കുകയും ചെയ്തു.

2040 ഓടെ സ്തനാര്‍ബുദം മൂലം പ്രതിവര്‍ഷം 10 ലക്ഷം മരണങ്ങളുണ്ടാകും
കേന്ദ്രമന്ത്രി സോം പ്രകാശിന് സീറ്റില്ല; തിരിച്ചടി ഭയന്ന് ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി

75 വയസ് എത്തുന്നതിന് മുമ്പ് സ്ത്രീകളില്‍ സ്തനാര്‍ബുദം കണ്ടെത്താനുള്ള സാധ്യത 12 ല്‍ ഒന്ന് എന്ന രീതിയിലാണെന്നാണ് കണ്ടെത്തല്‍. 2040 ആകുമ്പോഴേക്കും രോഗം മൂലമുള്ള മരണം പ്രതിവര്‍ഷം ഒരു ദശലക്ഷമാകുമെന്നും ഗവേഷകര്‍ പറയുന്നു. സാമ്പത്തിക ചെലവുകള്‍ക്കൊപ്പം ശാരീരികവും മാനസികവും സാമൂഹികവുമായ മാറ്റങ്ങള്‍ രോഗികളിലുണ്ടാവാനുള്ള എല്ലാ തരം സൗകര്യങ്ങളും വിസകിപ്പിക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ വേണ്ടത്ര ഇല്ലാത്ത രാജ്യങ്ങളില്‍ വലിയ വെല്ലുവിളിയാണ് ഈ രോഗം മൂലം ഉണ്ടാകുന്നത്. താങ്ങാനാവാത്ത ചികിത്സാ ചെലവ് തന്നെയാണ് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നത്. സ്തനാര്‍ബുദത്തെ അതിജീവിച്ചവരുടെ കണക്കുകള്‍ എടുത്താല്‍ ഇന്ത്യയില്‍ ഇത് 66 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ ഇത് 40 ശതമാനവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com