മറവിരോ​ഗം 12 വർഷം മുൻപേ കണ്ണില്‍ നോക്കി നിർണയിക്കാം; പുതിയ പഠനം

മസ്തിഷ്കാരോ​ഗ്യം കണ്ണിൽ പ്രകടമാകുമെന്നാണ് ​ഗവേഷകര്‍ പറയുന്നത്
മറവിരോ​ഗം കണ്ണില്‍ നോക്കി നിർണയിക്കാം
മറവിരോ​ഗം കണ്ണില്‍ നോക്കി നിർണയിക്കാം

ർഷങ്ങൾക്ക് മുൻപ് തന്നെ അൾഷിമേഴ്സ് സാധ്യത കണ്ണിൽ നോക്കി മനസിലാക്കമെന്ന് പുതിയ പഠനം. ഡിമെൻഷ്യ സ്ക്രീനിങ്ങിൽ കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ പ്രധാന ഘടകമാണെന്നാണ് ഇം​ഗ്ലണ്ടിലെ ലഫ്‌ബറോ സർകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. മസ്തിഷ്കാരോ​ഗ്യം കണ്ണിൽ പ്രകടമാകുമെന്നാണ് ​ഗവേഷകര്‍ പറയുന്നത്.

കാഴ്ച പരിശോധനയിലൂടെ പന്ത്രണ്ടു വർഷം മുമ്പേ ഡിമെൻഷ്യ സാധ്യത തിരിച്ചറിയാമെന്ന് പഠനത്തിൽ കണ്ടെത്തി. നോർഫോക്കയിലെ 8,623 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചായിരുന്നു പഠനം. പഠനത്തിൽ ഇതിൽ 537 പേർക്ക് ഡിമെൻഷ്യ സ്ഥിരീകരിച്ചു. ​ഗവേഷണത്തിന് തുടക്കത്തിൽ തന്നെ കഴ്ച പരിശോധന നടത്തിയിരുന്നു. ചലിക്കുന്ന ഡോട്ടുകളുള്ള സ്ക്രീനിൽ ത്രികോണ രൂപം രൂപപ്പെടുന്നയുടൻ ബട്ടൺ പ്രസ് ചെയ്യണമെന്നായിരുന്നു നിർദേശം. എന്നാൽ ഡിമൻഷ്യ ലക്ഷണങ്ങൾ ഉണ്ടായിരുന്നവർ ത്രികോണ രൂപം കാണാൻ മറ്റുള്ളവരെക്കാൾ വൈകിയെന്ന് ​ഗവേഷകർ പഠനത്തിൽ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മറവിരോ​ഗം കണ്ണില്‍ നോക്കി നിർണയിക്കാം
കുട്ടിക്കാലത്ത് നേരിടുന്ന പീഡനം മുതിര്‍ന്നാലും ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കും; പഠനം

ഡിമൻഷ്യയുടെ തുടക്കം പലപ്പോഴും കാഴ്ചയിലെ പ്രശ്നങ്ങളായിട്ടും പ്രകടമാകാമെന്നും ​ഗവേഷകർ പറയുന്നു. മറവിരോ​ഗത്തിന് കാരണമാകുന്ന അംലോയ്ഡ് പ്ലേക്കുകൾ കാഴ്ചയുമായി ബന്ധപ്പെട്ട മസ്തിഷ്കത്തിന്റെ ഭാ​ഗങ്ങളെ ആദ്യം ബാധിക്കാമെന്നും ​ഗവേഷകർ പറയുന്നു. അതിനാൽ തന്നെ ഓർമ സംബന്ധമായ പരിശോധനകൾക്ക് മുമ്പേ കാഴ്ചപരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും ​ഗവേഷകർ കൂട്ടിച്ചേർക്കുന്നു. ബീറ്റ അമിലോയ്ഡിന്റെയും മറ്റൊരു മാംസ്യമായ റ്റൗവുവിന്റെയും സാന്നിധ്യമാണ് അൾഷിമേഴ്സിന്റെ ലക്ഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com