കുട്ടിക്കാലത്ത് നേരിടുന്ന പീഡനം മുതിര്‍ന്നാലും ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കും; പഠനം

40-നും 70-നും ഇടയിൽ പ്രായമുള്ള 21,000 പേരിലാണ് പഠനം നടത്തിയത്
കുട്ടിക്കാലത്ത് നേരിടുന്ന പീഡനം മുതിര്‍ന്നാലും ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കും
കുട്ടിക്കാലത്ത് നേരിടുന്ന പീഡനം മുതിര്‍ന്നാലും ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കും

കുട്ടിക്കാലത്ത് നേരിടുന്ന പീഡനം മുതിര്‍ന്നാലും മാനസിക-ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം. വൈകാരികവും ശാരീരികവും ലൈംഗികവുമായ ദുരുപയോഗം അല്ലെങ്കിൽ വൈകാരികവും ശാരീരികവുമായ അവഗണന പോലുള്ള കുട്ടിക്കാലത്ത് നേരിടേണ്ടി വരുന്ന പീഡനങ്ങൾ വ്യക്തികൾക്ക് പിന്നീട് ജീവിതത്തിൽ മാനസിക പ്രശ്നങ്ങൾക്കൊപ്പം നീണ്ടകാല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

അമേരിക്കയിലെ കേംബ്രിഡ്ജ്, ലൈഡൻ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവം അയാൾ വളരും തോറും അയാളുടെ മസ്തിഷ്കത്തെ ബാധിക്കുന്നതായി കണ്ടെത്തി. ഇത് പൊണ്ണത്തടി, ക്ഷീണം, ട്രോമ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുന്നു. ഇവയെല്ലാം തലച്ചോറിന്റെ ഘടനയെയും അങ്ങനെ തലച്ചോറിന്റെ ആരോ​ഗ്യത്തെയും ബാധിക്കുന്നു.

40-നും 70-നും ഇടയിൽ പ്രായമുള്ള 21,000 പേരുടെ എംആർഐ സ്കാന്‍, ബോഡി മാസ് ഇൻഡക്സ്, സിആർപി തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. കുട്ടിക്കാലത്ത് നേരിടുന്ന പീഡനത്തിന്‍റെ ആഘാതം തലച്ചോറിന്റെ പ്രവർത്തനം, ഹൃദയത്തിന്റെ ആരോ​ഗ്യം, രോഗപ്രതിരോധ ശേഷി തുടങ്ങിയവയെ ബാധിക്കുന്നയായി പഠനത്തില്‍ കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗ് ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ കുട്ടിക്കാലത്ത് പീഡനങ്ങൾ നേരിടേണ്ടി വന്നവരുടെ ബോഡി ഇൻഡക്‌സ് വർധിക്കുന്നതായും ട്രോമയിലാകാനുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ സ്ഥീരികരിക്കുന്നു. കൂടാതെ ഇവരുടെ രോ​ഗപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമല്ലാതാകുന്നതിന്റെ സൂചനകൾ നൽകുന്നതായും പഠനത്തിൽ ചൂണ്ടികാണിക്കുന്നു. ഇത് പൊണ്ണത്തടി കാരണമാണെന്നും പഠനം വ്യക്തമാക്കുന്നു.

കുട്ടിക്കാലത്ത് നേരിടുന്ന പീഡനം മുതിര്‍ന്നാലും ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കും
സ്തനാര്‍ബുദം വന്‍ ഭീഷണി, 2040 ഓടെ പ്രതിവര്‍ഷം 10 ലക്ഷം മരണങ്ങളുണ്ടാകും: ലാന്‍സെറ്റ് പഠനം

കൂടുതൽ ബോഡി മാസ് ഇൻഡക്‌സ്, ട്രോമ എന്നിവ ഉള്ളവരിലെ മസ്തിഷ്ക കനവും വ്യാപിതിയും വ്യാപകമായി കൂടുന്നതായും കുറയുന്നതായും കാണാൻ സാധിച്ചു. മസ്തിഷ്ക കോശങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക ക്ഷതം സംഭവിക്കുന്നു എന്നാണ് ഇതിനർഥം. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. എന്നാല്‍ തലച്ചോറിലെ സെല്ലുലാർ തലത്തിൽ ഈ ആഘാതങ്ങള്‍ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ കൂടുതൽ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com