ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പുറത്ത് സൂക്ഷിക്കാതെ റഫ്രിജറേറ്ററിൽ കയറ്റാം; കാൻസർ തടയാം

ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്ന രീതിയും ആരോഗ്യ അപകടമുണ്ടാക്കാം
ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ലേബല്‍ നോക്കാതെ ഉപയോഗിക്കരുത്
ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ലേബല്‍ നോക്കാതെ ഉപയോഗിക്കരുത്

ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ വിപണിയില്‍ കിട്ടുന്ന പലതരത്തിലുള്ള ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ വാരിക്കോരി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഏറെയും. എന്നാല്‍ അടുത്തിടെ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന ചില ഘടകങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ടാല്‍ക്, പാരബെന്‍സ്, ബിഎച്ച്ടി, പിഇജി, ഫോര്‍മാല്‍ഡിഹൈഡ്, എത്തനോലമൈന്‍ എന്നിവ അര്‍ബുദത്തിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.

കൂടാതെ ചര്‍മ്മത്തില്‍ പുരട്ടുള്ള ക്രീം, ലോഷന്‍ എന്നിവയുടെ സംഭരണ രീതിയും പലപ്പോഴും അപകടമാകാറുണ്ട്. പല ഉല്‍പ്പന്നങ്ങളുടെയും പുറത്തെ ലേബലില്‍ തണുത്ത സാഹചര്യത്തില്‍ സൂക്ഷിക്കണമെന്ന് എഴുതി വെക്കാറുണ്ട് എന്നാല്‍ പലപ്പോഴും ഇത് നമ്മള്‍ പാലിക്കാറില്ല. സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നത് പല കെമിക്കല്‍ റിയാക്ഷനുകള്‍ക്കും കാരണമാകും. ഇത് കൂടുതല്‍ അപകടമുണ്ടാക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാന്‍സറിന് ഉള്‍പ്പെടെ കാരണമാകുന്ന ബെന്‍സീന്‍ പോലുള്ള രാസവസ്തുക്കളുടെ അളവ് ഉല്‍പ്പന്നങ്ങളില്‍ കൂടാനും ഇത് കാരണമാകും. ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് കെമിക്കല്‍ റിയാക്ഷന്‍ കുറയ്ക്കുകയും സ്ഥിരത നിലനിർത്തുകയും ചെയ്യും.

ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ലേബല്‍ നോക്കാതെ ഉപയോഗിക്കരുത്
കോവിഡ് കൂടുതല്‍ ബാധിക്കുക യുവാക്കളുടെ ശ്വാസകോശത്തെ; പഠനം

കൂടാതെ, കാർബൺ, സിലിക്ക, ആർസെനിക്, ആസ്ബറ്റോസ്, ലെഡ്, മെർക്കുറി തുടങ്ങിയ വിഷ മൂലകങ്ങളാൽ ഉല്‍പ്പന്നങ്ങള്‍ ബന്ധപ്പെടുന്നത് കൂടുതൽ ആരോ​ഗ്യ അപകടത്തിന് കാരണമാകും. ഇത് കാൻസറിനുള്ള സാധ്യത മാത്രമല്ല കരളിൻ്റെയും വൃക്കകളുടെയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com