വേനൽക്കാല അവധി ആ​ഘോഷം അകത്ത് മതി; ചൂടു കൂടുതൽ ബാധിക്കുക കുട്ടികളെ

എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ ജലാംശം ശരീരം പുറന്തള്ളുന്നത് കുട്ടികളിൽ പെട്ടന്ന് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു
ചൂടു കൂടുതൽ ബാധിക്കുക കുട്ടികളെ
ചൂടു കൂടുതൽ ബാധിക്കുക കുട്ടികളെ

വേനൽ അവധിക്ക് സ്‌കൂള്‍ അടച്ചതോടെ പുറത്തു കളിക്കാന്‍ കെട്ടുപൊട്ടിക്കുകയാണ് കുട്ടികള്‍. എന്നാല്‍ ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് കുട്ടികള്‍ ഇറങ്ങുന്നത് അവരുടെ ആരോ​ഗ്യത്തിന് അപകടമാണ്. അതിതീവ്ര ചൂട് മുതിര്‍ന്നവരെക്കാള്‍ ഏറ്റവും ബാധിക്കുക കുട്ടികളെയാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ ജലാംശം ശരീരം പുറന്തള്ളുന്നത് കുട്ടികളിൽ പെട്ടന്ന് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളുടെ വിയര്‍പ്പ് ഗ്രന്ഥികള്‍ പൂര്‍ണമായും വികസിച്ചിട്ടില്ലാത്തതിനാല്‍ ശരീരതാപം നിയന്ത്രിക്കുന്നതിലും പ്രതിസന്ധിയുണ്ടാകാനിടയുണ്ട്. കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങൾ കൂടുതലായതിനാൽ കുട്ടികളുടെ ശരീരം ചൂടു കൂടുതല്‍ ആഗിരണം ചെയ്യുമെന്നും ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിതീവ്ര ചൂടില്‍ നിന്നും കുട്ടികളെ എങ്ങനെ സംരക്ഷിക്കാം

  • നിര്‍ജ്ജലീകരണം തടയുന്നതിന് വെള്ളം നന്നായി കുടിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. പുറത്തു പോകുമ്പോള്‍ എപ്പോഴും കുപ്പില്‍ വെള്ളം കരുതുക. കാര്‍ബോണേറ്റഡ് പാനീയങ്ങളും മധുരം കൂടിയതുമായി ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കുക.

ചൂടു കൂടുതൽ ബാധിക്കുക കുട്ടികളെ
മദ്യം മാത്രമല്ല പ്രശ്നം; കരൾ രോ​ഗത്തെ കരുതിയിരിക്കൂ, വർഷം തോറും മരിക്കുന്നത് 20 ലക്ഷം പേര്‍
  • പുറത്തിറങ്ങുമ്പോള്‍ കുട്ടികളെ അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക

  • ഇന്‍ഡോര്‍ കളികള്‍ പ്രോത്സാഹിപ്പിക്കുക. പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.

  • ചൂട് എക്സ്പോഷർ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും അവയുടെ ലക്ഷണങ്ങളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുക.

  • തലവേദന, ശ്വാസതടസം, തലകറക്കം തുടങ്ങിയ കാര്യങ്ങള്‍ അനുഭവപ്പെട്ടാല്‍ വൈദ്യ സഹായം തേടാന്‍ മറക്കരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com