മദ്യം മാത്രമല്ല പ്രശ്നം; കരൾ രോ​ഗത്തെ കരുതിയിരിക്കൂ, വർഷം തോറും മരിക്കുന്നത് 20 ലക്ഷം പേര്‍

'ജാഗ്രത പാലിക്കൂ, പതിവായി കരൾ പരിശോധന നടത്തുക, ഫാറ്റി ലിവർ രോഗങ്ങളെ തടയുക' എന്നതാണ് ഈ വർഷത്തെ ലോക കരൾ ദിനത്തിൻ്റെ പ്രമേയം
ലോകത്ത് കരൾ രോ​ഗം വർധിക്കുന്നു
ലോകത്ത് കരൾ രോ​ഗം വർധിക്കുന്നു

മ്മുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കരൾ. രക്തത്തിലെ വിഷവസ്തുക്കളെ അരിച്ചെടുക്കുക, അവശ്യ പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുക, ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്ന കരളിനെ രോ​ഗങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുകയാണ് ലോക കരൾ ദിനം.

യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവർ (EASL) 1966-ൽ ഇഎഎസ്‌എല്ലിന്റെ സ്ഥാപക ദിനത്തെ അനുസ്മരിച്ചുകൊണ്ട് 2010 മുതലാണ് ലോക കരൾ ദിനം ആചരിക്കാൻ തുടങ്ങിയത്. ആ​ഗോളതലത്തിൽ ഓരോ വർഷവും 20 ലക്ഷം ആളുകൾ കരൾ രോഗങ്ങൾ മൂലം മരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. 2030 ആകുമ്പോഴേക്കും ഈ സംഖ്യ 35 ശതമാനം വരെ വർധിക്കുമെന്നും കരുതുന്നു.

'ജാഗ്രത പാലിക്കൂ, പതിവായി കരൾ പരിശോധന നടത്തുക, ഫാറ്റി ലിവർ രോഗങ്ങളെ തടയുക' എന്നതാണ് ഈ വർഷത്തെ ലോക കരൾ ദിനത്തിൻ്റെ പ്രമേയം. മദ്യപിക്കുന്നവർക്ക് മാത്രമാണ് കരൾ രോ​ഗം പിടിപ്പെടുകയെന്നായിരുന്നു മുൻപ് കരുതിയിരുന്നത്. എന്നാൽ മദ്യപര്‍ അല്ലാത്തവരില്‍ കണ്ടുവരുന്ന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഇന്ന് വർധിച്ചുവരികയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ ലിവർ സിറോസിസിലേക്കോ കാൻസറിലേക്കോ വരെ നയിച്ചേക്കാവുന്ന നിശബ്ദവില്ലനാണ് ഫാറ്റി ലിവർ ഡിസീസ്. കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മദ്യപാനം, വൈറല്‍ ഹെപ്പറ്റൈറ്റിസ്, ഓട്ടോ ഇമ്മ്യൂണ്‍ ഹെപ്പറ്റൈറ്റിസ്, ചില മരുന്നുകളും കരൾ തകർച്ചയിലേക്കോ രോ​ഗത്തിലേക്കോ നയിക്കുന്ന മറ്റ് ഘടകങ്ങളാണ്. ലക്ഷണങ്ങൾ പ്രകടമാകാത്തതിനെ തുടർന്ന് രോ​ഗനിർണയം വൈകുന്നതാണ് പലപ്പോഴും അപകടമാകുന്നത്. കരൾ രോ​ഗങ്ങൾ പലപ്പോഴും മൂർച്ഛിച്ച ശേഷമാണ് ലക്ഷണങ്ങൾ പ്രകടമാവുക. ക്ഷീണം, തളർച്ച, വിശപ്പില്ലായ്മ അല്ലെങ്കില്‍ അമിതമായി ശരീരം ശോഷിക്കുക, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന തുടങ്ങിയവയൊക്കെ കരൾ രോ​ഗങ്ങളുടെ ലക്ഷണങ്ങളായി കാണാപ്പെടാറുണ്ട്.

ലോകത്ത് കരൾ രോ​ഗം വർധിക്കുന്നു
ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പുറത്ത് സൂക്ഷിക്കാതെ റഫ്രിജറേറ്ററിൽ കയറ്റാം; കാൻസർ തടയാം

ആവശ്യത്തിനുള്ള ഉറക്കം, മാനസിക സമ്മർദ്ദം കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മദ്യവും പുകയിലയും ഒഴിവാക്കുക എന്നിവ നമ്മുടെ കരൾ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com