ശരീരത്തിന്റെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കും; ചൂട് കാലത്ത് പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഉയർന്ന് ചൂടു പ്രമേഹ രോ​ഗികളിൽ വളരെ പെട്ടന്ന് നിർജ്ജലീകരണത്തിന് കാരണമാകും
ചൂട് കാലത്ത് പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ചൂട് കാലത്ത് പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തിതീവ്രമായ ചൂടിൽ ചുട്ടുപൊള്ളുകയാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങൾ. ഉയർന്ന താപനില നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തന്നെ ബാധിക്കാം എന്നതു കൊണ്ട് നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉയർന്നു വരുന്നത്. ഇതിനിടെ പ്രമേഹ രോ​ഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന് ചൂടു പ്രമേഹ രോ​ഗികളിൽ വളരെ പെട്ടന്ന് നിർജ്ജലീകരണത്തിന് കാരണമാകും.

കൂടാതെ ഉയർന്ന് ചൂട് ശരീരം ഇൻസുലിൻ ഉപയോ​ഗിക്കുന്ന രീതിയെ തന്നെ മാറ്റിമാറിക്കാം. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു നിരന്തരം പരിശോധിക്കുകയും ഇൻസുലിൻ അല്ലെങ്കിൽ മരുന്നിന്റെ അളവ് ക്രമപ്പെടുത്തേണ്ടിയും വന്നേക്കാം.

പ്രമേഹ രോ​ഗികളിൽ വിയർപ്പിന്റെ ഉൽപാദനം കുറയാൻ സാധ്യതയുള്ളതിനാൽ ചൂടു പുറത്തു പോകുന്നത് തടയാം. ഈർപ്പവും ചൂടും ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാം. പ്രമേഹം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകളും ചൂടുകാലത്ത് രോഗികളിൽ നിർജ്ജലീകരണം വർധിപ്പിക്കും.

ചൂടുകാലത്ത് പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ശരീരത്തിൽ ജലാംശം നിലനിർത്തുക; ചൂടുള്ള കാലാവസ്ഥയിൽ നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ദിവസവും എട്ട് മുതൽ 10 ​ഗ്ലാസ് വെള്ളം കുടിക്കണം. മൂത്രത്തിൻ്റെ നിറം പരിശോധിച്ച് (ഇളം മഞ്ഞ നിറം മതിയായ ജലാംശം സൂചിപ്പിക്കുന്നു) ദാഹത്തിൻ്റെ അളവ് നിരീക്ഷിച്ചുകൊണ്ട് നിങ്ങളുടെ ജലാംശം നില നിരീക്ഷിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന ചായ, കാപ്പി, മദ്യം തുടങ്ങിയവ ഒഴിവാക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക; ജലാംശം കൂടുതലായി അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

ചൂട് കാലത്ത് പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പരസ്യങ്ങളുടെ 'ഹെൽത്തി' ടാഗിൽ അമിത വിശ്വാസം വേണ്ട; കുട്ടികൾക്ക് നൽകാം നല്ല ഭക്ഷണം

പരിശോധന; രക്തത്തിലെ പഞ്ചസാരയുടെ അളവു നിരന്തരം പരിശോധിക്കുക. ഇൻസുലിൻ അല്ലെങ്കിൽ മരുന്ന് ഡോക്ടറുടെ നിർദേശപ്രകാരം അളവിൽ ക്രമീകരിക്കുക.

ചർമ്മത്തെ സംരക്ഷിക്കുക; ചൂടു കാലത്ത് അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ഉപയോ​ഗിക്കുക. പുറത്തിറങ്ങുമ്പോൾ സൺസ്ക്രീം നിർബന്ധമായും പുരട്ടണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com