വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിക്കും
വേനല്‍ക്കാലത്ത് ഈ ദുശ്ശീലം ഒഴിവാക്കാം
വേനല്‍ക്കാലത്ത് ഈ ദുശ്ശീലം ഒഴിവാക്കാം

വശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ആരോ​ഗ്യം അവതാളമാകുമെന്ന് നമ്മൾക്ക് അറിയാം. പ്രത്യേകിച്ച് വേനൽകാലത്ത്, ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ ആവശ്യമാണ്. ചൂടുകാലത്ത് ദിവസവും നന്നായി വെള്ളം കുടിക്കണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു.

എന്നാൽ കുട്ടികളായാലും മുതിർന്നവരായാലും വേനൽക്കാലത്ത് ചൂടു ശമിപ്പിക്കാൻ തണുത്ത വെള്ളമാണ് കൂടുതലും കുടിക്കുക. ചൂടുകാലത്ത് ആവർത്തിക്കുന്ന ഈ ദുശ്ശീലം ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

ചൂടുകാലത്ത് വീട്ടിലെ ഫ്രിഡ്ജിൽ വെള്ളം കരുതാത്തവർ ഉണ്ടാകില്ല. പുറത്ത് നിന്നും കയറി വന്നതിന് പിന്നാലെ നേരെ പോവുക ഫ്രിഡ്ജിന്റെ അടുത്തേക്ക് ആവും, കൂടാതെ ഭക്ഷണം കഴിക്കുന്നതിനിടെയിലും കുടിക്കാൻ ഫ്രിഡ്ജിലെ തണുത്ത വെള്ളം തന്നെ വേണം. പുറത്ത് ചൂടുകൂടുന്നതിന് അനുസരിച്ച് ശരീരത്തിന്റെ താപനിലയും ഉയരുന്നു.

തണുത്ത വെള്ളം കുടിക്കുമ്പോൾ തൽക്കാലം ഒരു ആശ്വാസം കിട്ടുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ ഈ ശീലം ആരോ​ഗ്യത്തെ മോശമായി ബാധിച്ചേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കടുത്ത ചൂട് കാരണം നമ്മുടെ ദഹനം ഇതിനകം തന്നെ മന്ദഗതിയിലാണ്. വേനൽക്കാലത്ത് ദഹനപ്രവർത്തനത്തിന്റെ തീവ്രത വർധിക്കും. തണുത്ത വെള്ളവും ചില തണുത്ത പാനീയങ്ങളും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ദഹന സമയത്ത് പോഷകങ്ങൾ ആഗിരണം ചെയ്യുന്ന സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, വേനൽക്കാലത്ത് തണുത്ത വെള്ളം തൊണ്ടവേദന, മൂക്കിലെ തടസ്സം തുടങ്ങിയ പ്രശ്നങ്ങളും വർധിപ്പിക്കും.

വേനല്‍ക്കാലത്ത് ഈ ദുശ്ശീലം ഒഴിവാക്കാം
എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

എന്നാൽ ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമത്തിനിടെ തണുത്ത വെള്ളം കുടിക്കുന്നത് ശരീരം അമിതമായി ചൂടാകാതിരിക്കാനും വ്യായാമം കൂടുതൽ മെച്ചപ്പെതാക്കുമെന്നും 2012ൽ ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് സ്പോർട്സ് ന്യൂട്രീഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com