വാലന്റൈൻസ് വീക്ക്; ഡാർക്ക് ചോക്ലേറ്റ് കിട്ടിയാൽ വിടരുത്, മുഖം മിനുക്കാൻ ബെസ്റ്റ്

ആന്റി ഓക്സിഡന്റുകളും മിനറലുകൾകൊണ്ടും സമ്പന്നമാണ് ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് മുഖം മിനുക്കാൻ ബെസ്റ്റ്
ഡാർക്ക് ചോക്ലേറ്റ് മുഖം മിനുക്കാൻ ബെസ്റ്റ്ഫയല്‍

പ്രണയ ജോഡികൾ തങ്ങളുടെ പ്രണയം ചോക്ലേറ്റ് രൂപത്തിൽ കൈമാറുന്ന ദിവസം. വാലന്റൈൻസ് വീക്കിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ചോക്ലേറ്റ് ഡേ ആണ് ഇന്ന്. പല തരത്തിലുള്ള ചോക്ലേറ്റുകളുണ്ടെങ്കിലും ചിലർ ഡാർക്ക് ചോക്ലേറ്റ് സമ്മാനിക്കും. കഴിക്കാൻ അൽപം അരുചിയാണെങ്കിലും നിറയെ ​ഗുണങ്ങളുണ്ട് ഡാർക്ക് ചോക്ലേറ്റിന്. ആന്റി ഓക്സിഡന്റുകളും മിനറലുകൾകൊണ്ടും സമ്പന്നമാണ് ഡാർക്ക് ചോക്ലേറ്റ്.

രക്തചംക്രമണം കൂട്ടി രക്തസമ്മർദ്ദം കുറയ്ക്കാനും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. ഹൃദ്രോ​ഗ സാധ്യതയും കുറയ്ക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങൾ നിങ്ങളുടെ ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നു. ചർമ്മം ഈർപ്പമുള്ളതാക്കുന്നു. കഴിക്കുന്നതിന് പുറമെ ഡാർക്ക് ചോക്ലേറ്റ് നല്ലൊരു ഫെയ്സ് മാസ്ക്കായും ഉപയോ​ഗിക്കാം.

ഡാർക്ക് ചോക്ലേറ്റ് മാസ്ക് ചർമ്മത്തിലെ കറുത്ത പാടുകളും പി​ഗ്മെന്റേഷനും മാറ്റി ചർമ്മത്തെ കൂടുതൽ ആരോ​ഗ്യമുള്ളതാക്കുന്നു. ഡാർക്ക് ചോക്ലേറ്റ് ഉപയോ​ഗിച്ച് ചെയ്യാൻ കഴിയുന്ന മാസ്ക് ഏതൊക്കെ എന്ന് നോക്കാം.

ഡാർക്ക് ചോക്ലേറ്റ് മുഖം മിനുക്കാൻ ബെസ്റ്റ്
മുഖം നോക്കി രോ​ഗം നിർണയിക്കും; അനുറ മാജിക് മിറർ, എഐ സ്മാർട്ട് കണ്ണാടി വരുന്നു

ഡാർക്ക് ചോക്ലേറ്റ് തേൻ മാസ്ക്

ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് തേൻ. ഡാർക്ക് ചോക്ലേറ്റിനൊപ്പം തേനും ചേർത്തുണ്ടാക്കുന്ന മാസ്ക് ചർമ്മത്തെ തിളക്കമുള്ളതാക്കും. അതിനായി ഒരു കപ്പ് ഉരുക്കിയ ഡാർക്ക് ചോക്ലേറ്റിനൊപ്പം ഒരു ടീസ്‌ സ്പൂൺ തേനും കുറച്ചു നാരങ്ങ നീരും ചേർത്ത് മുഖത്തിലും കഴുത്തിലും നന്നായി പുരട്ടുക. നന്നായി മസാജ് ചെയ്ത് വേണം ഈ മിശ്രിതം പുരട്ടാൻ. 15 മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം.

ഡാർക്ക് ചോക്ലേറ്റ് തൈര് മാസ്ക്

തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമത്തിലെ നിർജീവ കോശങ്ങളെ നീക്കി, ചർമ്മത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും ചെയ്യുന്നു. ചോക്ലേറ്റും തൈരും ചേർത്തുള്ള മാസ്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. അതിനായി ഒരു ബാർ ഡാർക്ക് ചോക്ലേറ്റ് ഉരുക്കിയതിലേക്ക് ഒന്നര ടീസ് സ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ കടലമാവും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com