മുഖം നോക്കി രോ​ഗം നിർണയിക്കും; അനുറ മാജിക് മിറർ, എഐ സ്മാർട്ട് കണ്ണാടി വരുന്നു

അനുറ മാജിക് മിറർ
അനുറ മാജിക് മിറർന്യൂറലോജിക്‌സ്‌

മുഖം സ്കാൻ ചെയ്‌ത് ആരോഗ്യ വിവരങ്ങൾ പറയുന്ന എഐ അധിഷ്ഠിതമായ സ്മാർട്ട് കണ്ണാടി വികസിപ്പിച്ച് ന്യൂറലോജിക്‌സ്‌ എന്ന ഡിജിറ്റല്‍ ഹെല്‍ത്ത്‌ കമ്പനി. 'അനുറ മാജിക് മിറർ' എന്ന ഈ കണ്ണാടി മുഖത്തെ രക്തപ്രവാഹം വിലയിരുത്തി രക്തസമ്മർദവും ഹൃദ്രോ​ഗസാധ്യതയും അടക്കമുള്ള വിവരങ്ങൾ നൽകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ട്രാന്‍സ്‌ഡെര്‍മല്‍ ഒപ്‌റ്റിക്കല്‍ ഇമേജിങ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നമ്മുടെ മുഖത്തെ രക്തപ്രവാഹം വിലയിരുത്തി ഡേറ്റ ക്ലൗഡിലേക്ക്‌ അയക്കും. ഈ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഹൃദ്രോഗസാധ്യതയും രക്തസമ്മര്‍ദവും മാത്രമല്ല ഫാറ്റി ലിവര്‍ രോഗം, ടൈപ്പ്‌ 2 പ്രമേഹം ഉള്‍പ്പെടെയുള്ള ചയാപചയ പ്രശ്‌നങ്ങളെയും കണ്ണാടി കണ്ടെത്തും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനത്തിലുള്ള നിങ്ങളുടെ പ്രായവും സമ്മര്‍ദത്തിന്റെ തോതും കണ്ണാടി പറഞ്ഞു തരും. കണ്ണാടിക്ക് 21.5 ഇഞ്ച്‌ വലിപ്പമാണ് ഉള്ളത്.

അനുറ മാജിക് മിറർ
കൈകൾ മാത്രം കഴുകിയാൽ പോര, നഖങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് 32 വ്യത്യസ്ത തരം ബാക്ടീരിയകൾ

ജിമ്മുകളിലും ക്ലിനിക്കുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരോ​ഗ്യം വിലയിരുത്തുന്ന മറ്റ്‌ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. എന്നാൽ ഇതൊരു വൈദ്യശാസ്‌ത്ര ഉപകരണമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. മേക്കപ്പ്, വെളിച്ചം, കണ്ണാടിക്ക് മുന്നിൽ അനങ്ങാതെ ഇരിക്കുന്നത് ഇതെല്ലാം സ്മാർട്ട് കണ്ണാടിയുടെ വിലയിരുത്തലിനെ സ്വാധീനിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com