സ്ട്രെസ് നിയന്ത്രിക്കും; ഡയറ്റിൽ ഉൾപ്പെടുത്താം ഈ മാജിക് ഫൂഡ്

രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് മാനസിക നിലയിൽ വ്യതിയാനങ്ങളും അസ്വസ്ഥതകളുമുണ്ടാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാറിവരുന്ന ജീവിതശൈലി മനുഷ്യരില്‍ പലതരത്തിലുള്ള പിരിമുറുക്കം സൃഷ്ടിക്കുന്നു. പിരിമുറുക്കം വരുന്ന സാഹചര്യങ്ങളില്‍ ഒന്നു റിലാക്‌സ് ആകാന്‍ പലരും പല മാര്‍ഗങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. ചിലർ പാട്ട് കേൾക്കും, ചിലർ യാത്ര പോകും, ചിലർ വ്യായാമം ചെയ്യും. എന്നാൽ ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളുടെ ഈ സ്ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ കഴിയും.

ഏതൊക്കെയാണ് ആ മാജിക് ഫൂഡ് എന്ന് നോക്കാം

വാഴപ്പഴം

നിങ്ങളുടെ മാനസികനില മെച്ചപ്പെടുത്താന്‍ വാഴപ്പഴത്തിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫീല്‍ ഗുഡ് ന്യൂറോട്രാന്‍സ്മിറ്റര്‍സ് ആയ ഡോപാമിനും ഡെറാടോണിനും വൈറ്റമിന്‍ ബി6 ഉം പഴത്തിന് ഉത്പാദിപ്പിക്കാന്‍ കഴിയും. കൂടാതെ ഇതില്‍ നിന്നും പഞ്ചസാര വിഘടിക്കുന്നതു വളരെ സാവധാനത്തിലായതു കൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാര അളവ് വലിയ തോതിൽ വർധിക്കില്ല. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് മാനസിക നിലയിൽ വ്യതിയാനങ്ങളും അസ്വസ്ഥതകളുമുണ്ടാക്കും. മാത്രമല്ല, പഴത്തിൽ ധാരാളം പ്രോബിയോട്ടിക്കുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിലെ നല്ല ബാക്റ്റീരിയകൾക്കു ഗുണകരമാണ്. ദഹന പ്രക്രിയ സുഗമമാകുകയും ചെയ്യുന്നു.

മുട്ട

മുട്ടയിൽ അടങ്ങിയിട്ടുള്ള കോളിൻ എന്ന വിറ്റാമിൻ നാഡീവ്യൂഹത്തെ പിന്തുണക്കുകയും മനസികനിലയെ ഉന്മേഷകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പഴത്തിൽ അടങ്ങിയിരിക്കുന്ന സെലെനിയം മുട്ടയിലുമുണ്ട്. ഇതും ഏറെ സഹായകരമാണ്. കൂടാതെ മുട്ടിയിൽ പ്രോട്ടീൻ, വൈറ്റമിന്‍ ഡി, ബി 12യും അടങ്ങിയിട്ടുണ്ട്.

പുളിപ്പിച്ച ഭക്ഷണങ്ങൾ

കുടലിന്റെ ആരോഗ്യം നല്ലതായാൽ നമ്മുടെ മാനസികാവസ്ഥയും മെച്ചപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്.ഇഡ്ഡലി, ദോശ തുടങ്ങിയ പുളിപ്പിച്ചു തയാറാക്കുന്ന ഭക്ഷണങ്ങളിൽ പ്രോബിയോട്ടിക്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോബിയോട്ടിക്ക് നമ്മുടെ മാനസിക നിലയെ മെച്ചപ്പെടുത്താൻ സഹായിക്കും.

പ്രതീകാത്മക ചിത്രം
മുടി കൊഴിച്ചില്‍ മാറുന്നില്ലേ? ഈ നാച്വറൽ ഡ്രിങ്ക് ഒന്ന് പരീക്ഷിക്കൂ

ചിയ വിത്തുകൾ

ചിയ വിത്തുകളിൽ പ്രോട്ടീൻ, ഫൈബർ, കാൽസ്യം, ഇരുമ്പ് തുടങ്ങി ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന മഗ്നീഷ്യവും ഈ വിത്തുകളിലുണ്ട്. ടെൻഷൻ, അമിതമായ ഉത്കണ്ഠ എന്നിവയ്ക്കെല്ലാം പരിഹാരമാകാൻ ഇതിനു കഴിയും.

ബദാം

മാനസികനിലയെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്ന പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ഇ തുടങ്ങിയ ധാരാളം ഘടകങ്ങൾ ബദാമിലുണ്ട്. വൈറ്റമിന്‍ ഇ ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇടനേരങ്ങളിൽ സ്നാക്കായോ ഓട്സിനൊപ്പമോ ബദാം മിൽക്ക് തയാറാക്കിയോ കഴിക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com