ദിവസത്തിൽ ഇനി കുറച്ചു നേരം സം​ഗീതത്തിന്; സന്തോഷം കൂടും, മാനസികാരോ​ഗ്യം മെച്ചപ്പെടും

സം​ഗീതം ആസ്വദിക്കുന്നത് നിങ്ങളെ കൂടുതൽ പോസിറ്റീവാക്കാൻ സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ
മാനസികാരോഗ്യത്തിന് സംഗീതം
മാനസികാരോഗ്യത്തിന് സംഗീതം

സം​ഗീതത്തിന് നമ്മുടെ മാനസിക ആരോ​ഗ്യത്തിൽ ചെറുതല്ലാത്ത ഒരു സ്വാധീനമുണ്ട്. മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ സം​ഗീതം ആസ്വദിക്കുന്നത് നിങ്ങളെ കൂടുതൽ പോസിറ്റീവാക്കാൻ സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്.

രാവിലെ ഉറക്കം എഴുന്നേറ്റ് കുറച്ചു സമയം സംഗീതം ആസ്വദിക്കാൻ ഒന്നു ശ്രമിച്ചൂ നോക്കൂ...

സം​ഗീതം എങ്ങനെയാണ് നമ്മളിൽ പ്രവർത്തിക്കുക എന്നല്ലേ...സംഗീതം കേള്‍ക്കുന്നത് നമ്മളില്‍ സന്തോഷത്തിന് കാരണക്കാരനായ ഹോര്‍മോൺ ഡോപമിന്റെ അളവു കൂട്ടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അങ്ങനെ നമ്മൾ കൂടുതല്‍ പ്രസരിപ്പുള്ളവരാക്കുകയും ചെയ്യുന്നു. ഉത്കണ്ഠ, സ്‌ട്രെസ് എന്നിവ കുറയ്ക്കാന്‍ സംഗീതം വളരെ നല്ല മാര്‍ഗമാണ്. സ്‌ട്രെസിന് കാരണമായ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവു കുറച്ച് ഡോപമിന്‍ കൂട്ടുന്നതിന് സംഗീതം മികച്ച മാര്‍ഗമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ സംഗീതം ആസ്വദിക്കുന്നത് ഏകാ​ഗ്രത വര്‍ദ്ധിപ്പിക്കും. തലച്ചോറിലുണ്ടാകുന്ന കെമിക്കല്‍ മാറ്റങ്ങളുടെ ഭാഗമായി നമ്മുടെ ശ്രദ്ധകൂടുന്നു. സംഗീതം ആസ്വദിക്കാന്‍ മാത്രം കുറച്ചു സമയം ഒരു ദിവസത്തില്‍ മാറ്റിവെക്കണം. ശ്രദ്ധകൂട്ടുന്നതു പോലെ ഓര്‍മ്മശക്തിക്കും സംഗീതം നല്ലതാണ്. ഉറക്കം കൂടുതല്‍ മെച്ചപ്പെടുത്താനും ​ഗുണം ചെയ്യും.

മാനസികാരോഗ്യത്തിന് സംഗീതം
സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ ആര്‍സിസിയില്‍ പൂര്‍ത്തിയാക്കി

സംഗീതം ആസ്വദിച്ചുകൊണ്ട് വര്‍ക്കൗട്ട് ചെയ്യുന്നത് മനസിനും ശരീരത്തിനും ഒരുപോലെ നല്ലതാണ്. വര്‍ക്കൗട്ട് പ്രയാസങ്ങള്‍ അകറ്റാനും രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താനും നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com