ഇനി ചുറ്റാൻ സൈക്കിൾ എടുക്കാം; മാനസികാരോ​ഗ്യം മെച്ചപ്പെടുമെന്ന് പഠനം 

സൈക്കിൾ ഉപയോഗിക്കുന്നവരിൽ വിഷാദവും ഉത്കണ്ഠയും 15 ശതമാനം വരെ കുറഞ്ഞതായി പഠനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദിവസവും പല ആവശ്യങ്ങൾക്ക് പുറത്തു പോകുന്നവരാണ് നമ്മൾ. വളരെ കുറച്ചു ദൂരമേ ഉള്ളുവെങ്കിലും ഓട്ടോയോ കാറോ ബസോ പിടിക്കുന്ന ശീലക്കാരാണ് കൂടുതലും. എന്നാൽ ഇനി യാത്രകൾ പരമാവധി സൈക്കിളിലാക്കുന്നതിനെ കുറിച്ച് ഒന്നു ആലോചിച്ചു നോക്കൂ. ദിവസവും ജോലിക്ക് പോകുമ്പോൾ ഓട്ടോയും ബസും പിടിക്കുന്നതിന് പകരം സ്വന്തമായി സൈക്കിൾ ചവിട്ടി പോകുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പുതിയ പഠനം പറയുന്നത്. 

യാത്ര ചെയ്യാൻ മറ്റ് മാർഗങ്ങൾ തെരഞ്ഞെടുക്കുന്നവരെക്കാൾ സൈക്കിളിങ് ചെയ്യുന്നവർക്ക് വിഷാദം, ഉത്കണ്ഠ പോലുള്ള മാനസീക പ്രശ്‌നങ്ങൾ നേരിടുന്നത് കുറവാണെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് എപ്പിഡെർമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 16 നും 74 നുമിടയിൽ പ്രായമായ 3,78,253 ആളുകളിൽ അഞ്ച് വർഷമാണ് പഠനം നടത്തിയത്. 

അഞ്ചു വർഷത്തിനിടെ ജോലിസ്ഥലത്തേക്ക് സ്ഥിരമായി സൈക്കിളിൽ യാത്ര ചെയ്യുന്നവരിൽ മാനസികാരോഗ്യം മെച്ചപ്പെട്ടതായി കണ്ടെത്തി. 
സൈക്കിൾ ഉപയോഗിക്കുന്നവരിൽ വിഷാദവും ഉത്കണ്ഠയും 15 ശതമാനം വരെ കുറഞ്ഞതായി പഠനത്തിൽ വ്യക്തമാക്കുന്നു. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതൽ ഫലപ്രദമായതെന്നും പഠനം ചൂണ്ടികാണിക്കുന്നു. സൈക്കിളിങ് ആളുകളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, കാർബൺ എമിഷൻ, ​ഗതാ​ഗതക്കുരുക്ക്, വായു മലിനീകരണം എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ ചൂണ്ടികാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com