പോഷകങ്ങളുടെ പവർഹൗസ്; എന്നും വെണ്ടയ്‌ക്ക കഴിക്കാം, പലതുണ്ട് ​ഗുണങ്ങൾ

കൊളസ്‌ട്രോൾ, പ്രമേഹം എന്നിയവയെ നിയന്ത്രിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നീണ്ടു മെലിഞ്ഞു മനോഹരമായ വെണ്ടയ്ക്ക വിറ്റാമിൻ എ, സി, കെ, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്, കോപ്പർ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്. പോഷകങ്ങളുടെ പവർ ഹൗസ് എന്നാണ് അടുക്കളയിലെ ഈ കാര്യക്കാരിയെ അറിയപ്പെടുന്നത്. സാമ്പാറിലും തോരനും തീയലുമൊക്കെയായി വെണ്ടയ്ക്ക് നമ്മുടെ ഇഷ്ടവിഭവമാണ്. 

വെണ്ടയ്ക്കയുടെ ഗുണങ്ങൾ

കൊളസ്‌ട്രോൾ, പ്രമേഹം എന്നിയവയെ നിയന്ത്രിക്കുന്നു. കൂടാതെ യുജെനോൾ എന്ന ഫൈബർ ദഹനത്തെ എളുപ്പത്തിലാക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ അമിതഭാരം നിയന്ത്രിക്കുന്നതിന് വെണ്ടയ്ക്ക സ്ഥിരം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.

വെണ്ടയ്ക്ക പതിവായി ആഹാരത്തിൻറെ ഭാഗമാക്കുന്നത് മലസംബന്ധമായ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധ ശക്തിയെ വർധിപ്പിക്കുന്നു.

വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്/ഫോളേറ്റ് അടങ്ങിയിരിക്കുന്നതിനാൽ മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യത്തിന് വെണ്ടയ്ക്ക നിർബന്ധമായും ആഹാരക്രമത്തിൽ ഉണ്ടാകണം. ഫോളേറ്റ്, വിറ്റാമിൻ കെ, അയൺ തുടങ്ങിയവ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച അനുഭവിക്കുന്നവർക്ക് ഇതിന്റെ ഉപയോഗം ഏറെ ഗുണം ചെയ്യും. വെണ്ടയ്ക്കയിൽ വിറ്റാമിൻ എ യും, ബീറ്റാ കരോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ നല്ല കാഴ്ചയ്ക്കും ഇത് നല്ലതാണ്.

കേശ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും വെണ്ടയ്‌ക്ക 

കണ്ണിനു താഴെയുണ്ടാകുന്ന കറുപ്പ് മാരാൻ വെണ്ടയ്ക്കാ നീര് ഒരല്പം പുരട്ടി, ഉണങ്ങിക്കഴിഞ്ഞ് കഴുകി കളയുന്നത് നല്ലതാണ്. വെണ്ടയ്ക്ക കുറുകെ മുറിച്ചു സ്വല്പം വെള്ളത്തിലിട്ടു തിളപ്പിച്ചാറിച്ച വെള്ളത്തിലേക്ക് അല്പം നാരങ്ങാ നീര് കൂടി ചേർത്തു തല കഴുകുന്നത്, പേൻ ശല്യം കുറയ്ക്കുകയും തലയിൽ താരൻ വരാതിരിക്കുവാനും സഹായിക്കുന്നു. മുടിയുടെ തിളക്കം വർധിപ്പിക്കുവാനും ഇത് നല്ലതാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com