എക്‌സ്പ്രസ് ഫോട്ടോസ്
എക്‌സ്പ്രസ് ഫോട്ടോസ്

'തട്ടിക്കൂട്ട് ദോശയല്ല..തട്ടിൽക്കൂട്ടു ദോശ'; ഇന്ന് അന്താരാഷ്ട്ര ദോശ ദിനം

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയുമാണ് ദോശയില്‍ അവകാശവാദവുമായി രംഗത്തുള്ളത്

ന്ന് മാര്‍ച്ച് മൂന്ന്, അന്ത്രാരാഷ്ട്ര ദോശ ദിനം. തട്ടു ദോശ മുതല്‍ തട്ടില്‍ക്കൂട്ടു ദോശ വരെയായി ഒരു നൂറായിരം വെറൈറ്റിയുള്ള ഈ ദക്ഷിണേന്ത്യക്കാരന് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട്. ഉഴുന്നും അരിയും കുതിര്‍ത്ത് അരച്ച ശേഷം പുളിപ്പിച്ചെടുത്ത മാവ് കല്ലില്‍ ചുട്ടെടുത്താണ് ദോശ തെയ്യാറാക്കുന്നത്. അതിലും പല തരത്തിലുള്ള പരീക്ഷണം നടത്തിയാണ് വെറൈറ്റി ദോശകളുടെ വരവ്.

എക്‌സ്പ്രസ് ഫോട്ടോസ്
എക്‌സ്പ്രസ് ഫോട്ടോസ്

ഇത്രയൊക്കെ ആണെങ്കിലും ദോശയുടെ യഥാര്‍ഥ ജന്മസ്ഥലത്തെ ചൊല്ലി ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയുമാണ് ദോശയില്‍ അവകാശവാദവുമായി രംഗത്തുള്ളത്. തമിഴ്‌നാട്ടില്‍ ഒന്നാം നൂറ്റാണ്ടു മുതല്‍ തന്നെ ദോശ ഉണ്ടായിരുന്നു എന്നാണ് ചരിത്രകാരന്‍ കെടി ആചാര്യ പറയുന്നത്.

എക്‌സ്പ്രസ് ഫോട്ടോസ്
എക്‌സ്പ്രസ് ഫോട്ടോസ്

തമിഴ് സാഹിത്യങ്ങളില്‍ ദോശയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. എന്നാല്‍ കര്‍ണാടകയിലെ ഉടുപ്പിയിലാണ് ദോശയുടെ ജനനം എന്നാണ് മറ്റൊരു ചിരിത്രകാരന്‍ പി തങ്കപ്പന്‍ നായര്‍ പറയുന്നത്. രാജ്യത്താകെ പടർന്നു കിടക്കുന്ന ഉടുപ്പി റെസ്റ്റൊറന്റുകൾ ഈ പാരമ്പര്യം പിടിച്ചുകൊണ്ടാണ് മുന്നേറുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എക്‌സ്പ്രസ് ഫോട്ടോസ്
അകം മാത്രമല്ല പുറവും പോഷകസമ്പന്നം, തണ്ണിമത്തന്‍ തോട് കളയാതെ കഴിക്കാം

അവകാശ തര്‍ക്കമുണ്ടെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഒരു അഭിപ്രായമാണ്. പ്രധാന ചേരുവകള്‍ അരിയും ഉഴുന്നുമായതിനാല്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ദോശ. എണ്ണയില്ലാതെ വീട്ടിലുണ്ടാക്കുന്ന ദോശയില്‍ ഏകദേശം 112 കലോറി അടങ്ങിയിട്ടുണ്ട്. അതില്‍ 84 ശതമാനം കാര്‍ബോ ഹൈഡ്രേറ്റും 16 ശതമാനം പ്രോട്ടീനുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com