നാണിച്ചിരിക്കാതെ, നാണക്കേടിൽ നിന്ന് പുറത്തു വരൂ!

നാണക്കേട് ഒരു വ്യക്തിയുടെ ജീവിതത്തെ മുഴുവൻ പ്രതികൂലമായി ബാധിച്ചേക്കാം
നാണക്കേട് എങ്ങനെ വ്യക്തിയുടെ ജീവിതം സ്വാധീനിക്കുന്നു
നാണക്കേട് എങ്ങനെ വ്യക്തിയുടെ ജീവിതം സ്വാധീനിക്കുന്നു

മ്മുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു വികാരമാണ് ലജ്ജ അല്ലെങ്കിൽ നാണം. അപമാനപ്പെടുമ്പോൾ തോന്നുന്ന അവസ്ഥയെന്ന് നാണക്കേടിനെ ലളിതമായി നിർവചിക്കാം. നാണക്കേട് അനുഭവിക്കുന്നവർക്ക് സ്വയം വിലയില്ലായ്മയും ലജ്ജയും അപമാനവും തോന്നിയേക്കാം. അത് അവരെ ആത്മഹത്യയിലേക്ക് വരെ തള്ളിയിടാം, പല കാരണങ്ങൾ കൊണ്ട് മനുഷ്യർക്ക് ലജ്ജ അല്ലെങ്കിൽ നാണക്കേട് തോന്നാം.

ലജ്ജാകരമായ ഒരു പ്രവൃത്തി ആരെങ്കിലും അനുഭവിക്കുമ്പോഴോ, ചെയ്യുമ്പോഴോ, സഹകരിക്കുമ്പോഴോ പലപ്പോഴും ആളുകൾക്ക് ലജ്ജ തോന്നാം. അപലപനീയമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരും ലഹരിവസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും അനുഭവിക്കുന്നവരോ മാനസികാരോഗ്യ തകരാറുള്ളവരോ ആയ ആളുകൾക്കും ലജ്ജ അനുഭവപ്പെടുന്നു.

നാണക്കേട് വളരെ ശക്തമായ ഒരു വികാരമാണ്. ഒരുപക്ഷേ, അത് ഒരു വ്യക്തിയുടെ ജീവിതത്തെ മുഴുവൻ ബാധിച്ചേക്കാം. നാണക്കേട് ആളുകളിലും അവരുടെ ജീവിതത്തിലും ചെലുത്തുന്ന പ്രത്യേക സ്വാധീനം മനസിലാക്കേണ്ടത് പ്രധാനമാണ്.

നാണക്കേട് അല്ലെങ്കിൽ ലജ്ജ എങ്ങനൊക്കെ ബാധിക്കുന്നു

ലജ്ജ സ്വയം ഒളിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരക്കാര്‍ ബന്ധങ്ങള്‍, കൂടിച്ചേരല്‍ തുടങ്ങിയ കാര്യങ്ങൾ മനപ്പൂർവം ഒഴിവാക്കുന്നു.അവർ ഒരിക്കലും റിസ്ക് എടുക്കാൻ കൂട്ടാക്കില്ല. അവരുടെ യഥാര്‍ഥ സ്വത്വം ഒരിക്കലും ലോകവുമായി പങ്കിടില്ല.

വികാരങ്ങളെ അടിച്ചമര്‍ത്താനും നാണക്കേട് പ്രേരിപ്പിക്കുന്നു. വിഷാദം, ഉത്കണ്ഠ, ആശ്രിത മനോഭാവം എന്നിവയ്ക്ക് നാണക്കേട് കാരണമാകാം. നിരന്തരം ലജ്ജിക്കുന്ന ആളുകൾക്ക് വൈകാരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം, കൂടാതെ ഓരോ ദിവസവും മാനസിക പോരാട്ടം നടത്താം.

വീണ്ടും പ്രശ്ന സ്വഭാവത്തിലേക്ക് മടങ്ങാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. മയക്കുമരുന്ന് ദുരുപയോഗം, ആസക്തി എന്നിവയോട് പോരാടുന്നവർ നാണക്കേച് അനുഭവിക്കേണ്ടി വന്നാൽ വീണ്ടും മദ്യപാനത്തിലേക്ക് മടങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ പറയുന്നു. അവരവരുടെ പെരുമാറ്റത്തിൽ സ്വയം ലജ്ജിക്കുന്ന ആളുകൾ ചിലപ്പോൾ മനഃപൂർവ്വം ആ സ്വഭാവത്തിൽ തുടരുന്നു, കാരണം മാറ്റമോ രോഗ മുക്തിയോ സാധ്യമാണെന്ന് അവർ വിശ്വസിക്കുന്നില്ല.

നാണക്കേടായിരിക്കാം രോമുക്തിക്കുള്ള നടപടികൾ സ്വീകരിക്കാതിരിക്കാൻ ആളുകൾ തിരഞ്ഞെടുക്കുന്നത്. നാണക്കേട് ഭയന്ന് ജീവിക്കുന്ന ആളുകൾ തങ്ങൾ വിലകെട്ടവരാണെന്ന് വിശ്വസിച്ചേക്കാം, അതിനാൽ അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മോശമാണെന്ന് അവർക്കറിയാവുന്ന പെരുമാറ്റങ്ങളിൽ ഏർപ്പെട്ടേക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതില്‍ നിന്നും എങ്ങനെ പുറത്തു വരാം

  • വിശ്വാസമുള്ളവരുമായി നിരന്തരം ബന്ധം സൂക്ഷിക്കുക. സുരക്ഷിതമായ സ്ഥലത്ത് നിങ്ങൾക്ക് സംസാരിക്കാൻ സാധിച്ചാൽ നാണം അപ്രത്യക്ഷമാകാൻ തുടങ്ങും.

  • ഉള്ളിലെ ചിന്തകളെ തലയിൽ മാത്രം സൂക്ഷിക്കരുത്. അത് പങ്കിടാൻ ശ്രമിക്കുക. പരമാവധി അതിനെ കുറിച്ച് എഴുതാനും സംസാരിക്കാനും ശ്രമിക്കുക.

  • സ്വയം സഹാനുഭൂതി വികസിപ്പിക്കുക. നിങ്ങൾക്ക് തോന്നുന്ന അതേ വികാരങ്ങൾ അനുഭവിക്കുന്ന ഒരു സുഹൃത്തിന് നിങ്ങളെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് ചിന്തിക്കുക. നിങ്ങൾ മറ്റുള്ളവരോട് സ്നേഹത്തോടെയും കരുതലോടെയും പ്രതികരിക്കുന്നതു പോലെ തന്നെ സ്നേഹത്തോടെയും കരുതലോടെയും സ്വയം പ്രതികരിക്കാൻ ശ്രമിക്കുക.

നാണക്കേട് എങ്ങനെ വ്യക്തിയുടെ ജീവിതം സ്വാധീനിക്കുന്നു
ഫ്ളാവനോളുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കൂ; അര്‍ബുദ, ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കാം
  • പരാജയത്തിൽ അവസാനിച്ചേക്കാവുന്ന എന്തെങ്കിലും റിസ്ക് പരീക്ഷിക്കുക. ബുദ്ധിമുട്ടുള്ള എന്തെങ്കിലും ചെയ്യുക. ഒന്നുകിൽ നിങ്ങൾ വിജയിക്കും അല്ലെങ്കിൽ നിങ്ങൾ വിചാരിച്ചതിലും കൂടുതൽ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷ കണ്ടെത്തും. അല്ലെങ്കിൽ, നിങ്ങൾ പരാജയപ്പെടുകയും പരാജയം ലോകാവസാനമല്ലെന്ന് മനസിലാക്കുക. അങ്ങനെ നിങ്ങൾക്ക് നാണക്കേട് തോന്നുന്നതില്‍ നിന്നും പുറത്തു വരാം.

  • എന്തിനും പരിഹാരമുണ്ടെന്ന് വിശ്വസിക്കുക. ഒരു നല്ല തീരുമാനം എടുത്ത് നിങ്ങൾക്ക് എങ്ങനെ തോന്നുന്നുവെന്ന് കാണുക. നിങ്ങളുടെ ജീവിതം പൂർണ്ണമായും മാറുന്നത് വരെ നിങ്ങൾക്ക് വീണ്ടും വീണ്ടും നല്ല തിരഞ്ഞെടുപ്പുകൾ നടത്താൻ കഴിയുമെന്ന് വിശ്വസിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com