മണവും രുചിയും മാത്രമല്ല; ബാക്ടീരിയയോട് പൊരുതാനും ഏലക്ക, ​ഗുണങ്ങൾ അറിയാം

ശരീരത്തിലടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കാനും ഇത് സ​ഹായിക്കും
ഏലക്ക ​ഗുണങ്ങൾ അറിയാം
ഏലക്ക ​ഗുണങ്ങൾ അറിയാം

ക്ഷണത്തിന് രുചിയും മണവും കൂട്ടാൻ ഏലയ്ക്ക ഇടുന്നത് പതിവാണ്. എന്നാൽ ഏലയ്ക്കയുടെ ഔഷധ ​ഗുണങ്ങൾ അത്ര നിസാരമല്ല. ഏലയ്ക്ക ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. കൂടാതെ ശരീരത്തിലടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കാനും ഇത് സ​ഹായിക്കും.

കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർധിപ്പിക്കുകയും ചെയ്യും. ഏലക്ക പതിവായി കഴിക്കുന്നത് അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ അകറ്റുന്നതിന് സഹായിക്കുന്നു. നല്ല ദഹനം നടക്കുന്നത് വഴി ഉപാചയയെ പ്രക്രിയ മികച്ചതാകുകയും അത് വഴി ശരീര ഭാരം കുറയുകയും ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏലയ്ക്കിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ശരീരത്തിലെ മോശം കൊഴുപ്പിനെ അകറ്റുന്നതിന് സഹായിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസെർഡുകൾ തുടങ്ങിയ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഏലക്ക ഫലപ്രദമാണ്.

ഏലക്ക ​ഗുണങ്ങൾ അറിയാം
പത്തുവയസ്സിന് താഴെ പ്രായമായ കുട്ടികളിൽ ആർത്തവം കൂടുന്നു; സർവേ നടത്താൻ ഐസിഎംആര്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾക്കും ദിവസവും ഏലയ്ക്ക വെള്ളം കുടിക്കാം. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാനും സഹായിക്കും. അതിനാൽ ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക വെള്ളം കുടിക്കുന്നത് വായ്‌നാറ്റം അകറ്റുന്നതിന് ഫലപ്രദമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com