പത്തുവയസ്സിന് താഴെ പ്രായമായ കുട്ടികളിൽ ആർത്തവം കൂടുന്നു; സർവേ നടത്താൻ ഐസിഎംആര്‍

ഐസിഎംആറിന്റെ കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്താണ് നേതൃത്വം വഹിക്കുക
ഐസിഎംആറിന്‍റെ നേതൃത്വത്തില്‍ സര്‍വേ
ഐസിഎംആറിന്‍റെ നേതൃത്വത്തില്‍ സര്‍വേഎക്ർസ്ർപ്രസ് ഫോട്ടോസ്

ന്യൂഡല്‍ഹി: പത്ത് വയസ്സുപോലും തികയാത്ത കുട്ടികളില്‍ ആര്‍ത്തവം വര്‍ധിക്കുന്നുവെന്ന ശിശുരോഗ വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തില്‍ സര്‍വേ നടത്താൻ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്ന സര്‍വേയ്ക്ക് ഐസിഎംആറിന്റെ കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്താണ് നേതൃത്വം വഹിക്കുക.

പത്ത് മുതൽ 13 വയസ്സിനുമിടൽ പ്രായമായ പെൺകുട്ടികളിലാണ് ആര്‍ത്തവം തുടങ്ങുന്നത്. ആണ്‍കുട്ടികളില്‍ ഒമ്പത്-14 വയസ്സിനിടയിലാണ് ശാരീരികമാറ്റം കണ്ടുതുടങ്ങുന്നത്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പത്ത് വയസ്സിനു താഴെയുള്ള കുട്ടികളില്‍ ശാരീരികമാറ്റങ്ങള്‍ കാണുന്നത് വര്‍ധിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐസിഎംആറിന്‍റെ നേതൃത്വത്തില്‍ സര്‍വേ
ഇന്ന് ലോക ക്ഷയരോ​ഗ ദിനം; മരണത്തിന് കീഴടങ്ങിയത് 1.3 ദശലക്ഷം ആളുകൾ

നേരത്തേയുള്ള ഈ ശാരീരികമാറ്റങ്ങള്‍ അസ്ഥിക്ഷയം, ഉയരം കുറയല്‍ തുടങ്ങി കുട്ടികളുടെ ശാരീരിക വളര്‍ച്ചയെ ബാധിക്കും. ഉത്കണ്ഠ പോലുള്ള വൈകാരികവും മാനസികവുമായ വെല്ലുവിളികള്‍ക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com