മിനറൽവാട്ടർ കുപ്പികളിൽ വീണ്ടും വെള്ളം നിറച്ചു ഉപയോ​ഗിക്കാറുണ്ടോ?; വന്ധ്യത മുതൽ കാൻസറിന് വരെ കാരണമാകാം

മനുഷ്യനുൾപ്പടെ എല്ലാ ജീവജാലങ്ങൾക്കും നാനോ പ്ലാസ്റ്റിക് വളരെ അപകടകരമാണ്
പ്ലാസ്റ്റിക് കുപ്പി അപകടം
പ്ലാസ്റ്റിക് കുപ്പി അപകടംഎക്സ്‌പ്രസ് ഫോട്ടോസ്

ടകളിൽ നിന്നും മിനറൽ വാട്ടർ വാങ്ങുമ്പോൾ ആ കുപ്പിക്ക് പുറത്ത് എക്സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കുപ്പിയുള്ള വെള്ളത്തിന് വേണ്ടിയുള്ളതാണ് ആ ഡേറ്റ് എന്ന് ആരും തെറ്റുദ്ധരിക്കരുതേ... കാരണം അത് വെള്ളത്തിനുള്ളതല്ല വെള്ളം ഒഴിച്ചു സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ചരിക്കുന്ന കുപ്പിക്ക് വേണ്ടിയുള്ളതാണ്.

കുപ്പിവെള്ളം വാങ്ങിയ പ്ലസ്റ്റിക് കുപ്പികളിൽ വീണ്ടും വീണ്ടും വെള്ളമൊഴിച്ച് ഉപയോ​ഗിക്കുന്ന ശീലക്കാരാണ് നമ്മൾ എല്ലാവരും. ഒറ്റതവണ മാത്രം ഉപയോ​ഗിക്കേണ്ട പ്ലാസ്റ്റിക് കുപ്പികൾ നിരവധി തവണ ഉപയോ​ഗിക്കുന്നതിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരാണെങ്കിലും ഈ ശീലം ഉപേക്ഷിക്കാൻ ആരും തയ്യാറാകില്ല. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായി അടുത്തിടെ ഒരു പഠനറിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

എക്സ്‌പ്രസ് ഫോട്ടോസ്

മനുഷ്യനുൾപ്പടെ എല്ലാ ജീവജാലങ്ങൾക്കും നാനോ പ്ലാസ്റ്റിക് വളരെ അപകടകരമാണ്. പ്രതിരോധ ശേഷിയെ ഇവ വലിയതോതിൽ ബാധിക്കാം. കൂടാതെ ശരീരത്തിൽ ഇൻസുലിൻ മരുന്നുകളുടെ പ്രവർത്തനത്തെയും ഇവ ബാധിക്കാം. വന്ധ്യത മുതൽ കാൻസറിന് വരെ നാനോ പ്ലാസ്റ്റിക് കാരണമാകാം. മനുഷ്യന്റെ മുടിയുടെ ഏഴില്‍ ഒരു ഭാഗം മാത്രമാണ് നാനോ പ്ലാസ്റ്റികിന്റെ വലിപ്പം. മനുഷ്യന്റെ രക്തത്തിലും മുലപ്പാലിലും വരെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്ലാസ്റ്റിക് കുപ്പി അപകടം
സെൽഫി ജീവൻ രക്ഷിച്ചു; യുവതിയുടെ തലച്ചോറില്‍ നിന്ന് നീക്കിയത് 'മെനിഞ്ചിയോമ' മുഴ

മൈക്രോ പ്ലാസ്റ്റിക്കിനെ തടയുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രധാനമായും വായുവിലൂടെയും വെള്ളത്തിലൂടെയുമാണ് മൈക്രോപ്ലാസ്റ്റിക്ക് ശരീരത്തിലെത്തുന്നത്. വെള്ളം തിളപ്പിക്കുന്നത് മൈക്രോ പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്നില്ല. വളരേയധികം തവണ ഫിൽടർ ചെയ്ത വെള്ളം കുടിക്കുകയാണ് മൈക്രോപ്ലാസ്റ്റിക്കിനെ ഒരു പരിധി വരേയെങ്കിലും തടയാനുള്ള വഴി. മിനറൽ വാട്ടർ കുപ്പികൾ ഒഴിവാക്കി കട്ടി കൂടുതലുള്ള ഗ്ലാസ് ബോട്ടിലുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ടാപ്പുകളിൽ നിന്നും മറ്റും നേരിട്ട് വെള്ളം കുടിക്കുന്നത് നല്ലതല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com