സെൽഫി ജീവൻ രക്ഷിച്ചു; യുവതിയുടെ തലച്ചോറില്‍ നിന്ന് നീക്കിയത് 'മെനിഞ്ചിയോമ' മുഴ

ചിത്രത്തിൽ തന്റെ ഒരു കണ്ണ് തൂങ്ങിനിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടു
മേ​ഗൻ ട്രൗട്‌ വൈൻ
മേ​ഗൻ ട്രൗട്‌ വൈൻഫെയ്സ്ബുക്ക്

തിരിഞ്ഞാലും മറിഞ്ഞാലും എല്ലാം സെല്‍ഫി എടുത്ത് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാട്‌സ്ആപ്പിലും പങ്കുവെക്കുന്ന രീതി മിക്ക ആളുകളിലുമുണ്ട്. എന്നാൽ യാദൃച്ഛികമായി എടുത്ത ഒരു സെല്‍ഫി 33കാരിയായ യുവതിയുടെ ജീവന്‍ രക്ഷിച്ചതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

അമേരിക്കയിലെ ഹഡ്‌സൺ സ്വ​ദേശിയായ മേ​ഗൻ ട്രൗട്‌ വൈൻ ന്യൂയോർക്കിലേക്ക് പോകുന്നതിനിടെ ബന്ധുവിനൊപ്പം എടുത്ത ഒരു സെൽഫിയാണ് നിർണായകമായത്. ചിത്രത്തിൽ തന്റെ ഒരു കണ്ണ് തൂങ്ങിനിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടു. സംശയം തോന്നി ഒരു ന്യൂറോളിസ്റ്റിനെ സമീപിച്ചു. എംആർഐ സ്കാൻ ചെയ്തപ്പോൾ മെനിഞ്ചിയോമ എന്ന തരം മുഴ തലച്ചോറില്‍ കണ്ടെത്തി. മുഴ ത്രീവ്രമായി വളർന്ന് അടിയന്തര ചികിത്സ വേണ്ട അവസ്ഥയിലായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മേ​ഗൻ ട്രൗട്‌ വൈൻ
ഉന്മാദ വിഷാദ രോഗം- വരകൾക്കിടയിലെ വാൻ ഗോഗ്

ആ സമയങ്ങളിൽ താൻ ഓർമ്മക്കുറവ് തുടങ്ങിയ വൈജ്ഞാനിക വെല്ലുവിളികൾ നേരിട്ടിരുന്നതായി മേ​ഗൽ പറയുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയും ചെയ്തു. റേഡിയേഷന്‍ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കും മേഗന്‍ വിധേയയായി. കുറച്ച്‌ നാളുകള്‍ക്ക്‌ ശേഷം ഗ്ലിയോമ എന്ന മുഴയും മേഗന്റെ തലയില്‍ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com