ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

സാരിയോ മുണ്ടോ മുറുക്കി ഉടുക്കുമ്പോഴും ജീൻസ് പതിവായി ധരിക്കുമ്പോഴും ഈ ആരോ​ഗ്യാവസ്ത ഉണ്ടാകാം.
ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

'സാരി കാൻസറി'നെ കുറിച്ച് കേട്ടിട്ടുണ്ടോ? പേര് കേട്ട് സാരി ഉടുത്താൽ ഉടൻ കാൻസർ വരുമെന്ന് ചിന്തിച്ചു കളയരുത്. സ്ക്വാമസ് സെൽ കാർസിനോമ (എസ്‌സിസി) ആണ് സാരി കാൻസർ എന്ന് അറിയപ്പെടുന്നത്. ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ, പ്രത്യേകിച്ച അരക്കെട്ടിന് താഴെ വീക്കമുണ്ടാവുകയും പിന്നീട് ​ഗുരുതരവുമാകുന്ന അവസ്ഥയാണിത്. സാരിയോ മുണ്ടോ മുറുക്കി ഉടുക്കുമ്പോഴും ജീൻസ് പതിവായി ധരിക്കുമ്പോഴും ഈ ആരോ​ഗ്യാവസ്ത ഉണ്ടാകാം.

1945-ൽ ദോത്തി കാൻസർ എന്ന പദപ്രയോ​ഗവും സമാനരീതിയിൽ എത്തിയതാണ്. 2011-ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ജേർണലിൽ ഇത് സംബന്ധിച്ചുള്ള പരാമശിച്ചിരുന്നു. ദീർഘനേരം സാരി പോലുള്ള വസ്ത്രം വെയ്സ്റ്റ് ഡെർമറ്റോസിസ് ആവുകയും പിന്നീടത് ​ഗുരുതരമാവുകയും ചെയ്യും. തുടർന്ന് അർബുദത്തിലേക്ക് നയിക്കുകയും ചെയ്യാം. അരക്കെട്ടിനെ ബാധിക്കുന്ന അർബുദത്തെയാണ് സാരി കാൻസർ എന്ന് വിളിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചർമ്മത്തിന് പുറത്തെ സ്ക്വാമസ് കോശങ്ങളെയാണ് അർബുദം ബാധിക്കുക. അമിത സൂര്യപ്രകാശമേൽക്കുന്ന ശരീരഭാഗങ്ങളിലും സാരി കാൻസർ ഉണ്ടാവാൻ സാധ്യതയുണ്ട്. ചർമ്മത്തിലെ ചുവന്ന പാടുകൾ, വ്രണങ്ങൾ, അരക്കെട്ടിന് സമീപമുണ്ടാകുന്ന മുഴകൾ എന്നിവയാണ് സാരി കാൻസറിന്റെ ലക്ഷണങ്ങൾ.

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?
ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ബ്രേക്കിങ് സുരക്ഷിതമാക്കാന്‍ പെറ്റല്‍ ടൈപ്പ് ഡിസ്‌ക് ബ്രേക്ക്; 'മിന്നിക്കാന്‍' വരുന്നു പള്‍സര്‍ എന്‍250യുടെ 2024 മോഡല്‍

പേര് സാരി കാൻസർ എന്നാണെങ്കിലും സാരിയല്ല ഇവിടുത്തെ വില്ലനെന്നാണ് വിദ​ഗ്ധർ പറയുന്നത്. അരക്കെട്ടിൽ ഇറുക്കിക്കെട്ടുന്ന അടിപ്പാവാടയാണ് പ്രധാന പ്രശ്നം. ഇത് ചർമ്മത്തില്‍ ഉരഞ്ഞ് മുറിവുകളുണ്ടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ ഇവ ധരിക്കുമ്പോൾ ചർമത്തെ ബാധിക്കും വിധം ഇറുകിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ബെല്‍റ്റ് അയച്ചും മൃദുവായ ക്രീമുകള്‍ പുരട്ടിയും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതുമൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങള്‍ ഒഴിവാക്കാമെന്നും വിദഗ്ദർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com