ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ബ്രേക്കിങ് സുരക്ഷിതമാക്കാന്‍ പെറ്റല്‍ ടൈപ്പ് ഡിസ്‌ക് ബ്രേക്ക്; 'മിന്നിക്കാന്‍' വരുന്നു പള്‍സര്‍ എന്‍250യുടെ 2024 മോഡല്‍

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ്, പള്‍സര്‍ ശ്രേണിയില്‍ ഈ മാസം 10ന് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കും
പള്‍സര്‍ എന്‍250
പള്‍സര്‍ എന്‍250image credit: bajajauto

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ്, പള്‍സര്‍ ശ്രേണിയില്‍ ഈ മാസം 10ന് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കും. പള്‍സര്‍ എന്‍250ന്റെ പരിഷ്‌കരിച്ച 2024 പതിപ്പ് ആണ് പുതുതായി വിപണിയില്‍ ഇറക്കാന്‍ പോകുന്നത്. ഇതിന് പുറമേ പള്‍സര്‍ ശ്രേണിയില്‍ തന്നെ വരും മാസങ്ങളില്‍ മറ്റൊരു മോഡല്‍ കൂടി പുറത്തിറക്കാന്‍ ബജാജിന് പദ്ധതിയുണ്ട്.

നിലവിലെ എന്‍250ന്റെ സ്റ്റൈലില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ വരുത്താതെയായിരിക്കും പുതിയ മോഡല്‍ അവതരിപ്പിക്കുക എന്നാണ് സൂചന. രൂപകല്‍പ്പനയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കിലും അത്ഭുതപ്പെടാനില്ല. ചെന്നായ കണ്ണുള്ള മുഖത്തിന് സമാനമായ രൂപമായിരിക്കും ബൈക്കിന്റെ മുന്‍വശം നോക്കിയാല്‍ തോന്നുക. പകല്‍ സമയത്തും കത്തുന്ന ഇരട്ട എല്‍ഇഡി വശങ്ങളില്‍ ക്രമീകരിച്ച് ഒരുക്കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ് ഫീച്ചറോട് കൂടിയായിരിക്കാം ബൈക്ക് അവതരിപ്പിക്കുക. ബൈക്കിന്റെ പിന്‍ഭാഗത്ത് സ്പ്ലിറ്റ് സീറ്റുകളും സ്പ്ലിറ്റ് ഗ്രാബ് റെയിലുകളും നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പള്‍സര്‍ എന്‍ 150, പള്‍സര്‍ എന്‍ 160 എന്നിവയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ അടക്കം നിരവധി ഫീച്ചറുകളുമായാണ് പുതിയ മോഡല്‍ വരുന്നത്. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോടുകൂടിയായിരിക്കും ബൈക്ക് അവതരിപ്പിക്കുക. എന്നാല്‍ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റമായിരിക്കും. സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ബജാജ് നോക്കുന്നത്.

സ്വിച്ചബിള്‍ റിയര്‍ എബിഎസോടു കൂടിയ ഡ്യുവല്‍ ചാനല്‍ എബിഎസ് ആണ് മറ്റൊരു ഫീച്ചര്‍. ബ്രേക്കിങ് കൂടുതല്‍ സുരക്ഷിതമാക്കാന്‍ പെറ്റല്‍ ടൈപ്പ് ഡിസ്‌ക് ബ്രേക്ക് ആണ് ഇതില്‍ ക്രമീകരിക്കുക. 249 സിസി എയര്‍/ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ മോട്ടോറോട് കൂടി വരുന്ന ബൈക്ക് 24.1 ബിഎച്ച്പിയും 21.5 എന്‍എം ടോര്‍ക്യൂവും പുറപ്പെടുവിക്കും. ഫൈവ് സ്പീഡ് ഗിയര്‍ ബോക്‌സുമായാണ് ബൈക്ക് വിപണിയില്‍ എത്തുക.

പള്‍സര്‍ എന്‍250
ഇനി ജപ്പാന്‍ കാഴ്ചകള്‍ ആസ്വദിക്കാം; ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇ- വിസ സൗകര്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com