ഇനി ജപ്പാന്‍ കാഴ്ചകള്‍ ആസ്വദിക്കാം; ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇ- വിസ സൗകര്യം

ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ക്ക് ഇ- വിസ സൗകര്യം ഏര്‍പ്പെടുത്തി ജപ്പാന്‍
 90 ദിവസം വരെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചത്
90 ദിവസം വരെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചത്ഫയൽ

ന്യൂഡല്‍ഹി: ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ക്ക് ഇ- വിസ സൗകര്യം ഏര്‍പ്പെടുത്തി ജപ്പാന്‍. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന വിനോദസഞ്ചാരികള്‍ക്ക് 90 ദിവസം വരെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചത്. സാധാരണ പാസ്‌പോര്‍ട്ട് കൈവശം ഉള്ള വിമാന മാര്‍ഗം വരുന്നവര്‍ക്ക് ഇതിനായി അപേക്ഷിക്കാം.

രാജ്യത്തെ കാഴ്ചകള്‍ കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ അടക്കം ചുരുക്കം ചില രാജ്യങ്ങള്‍ക്ക് ജപ്പാന്‍ ഇ- വിസ അനുവദിച്ചത്. ഓസ്‌ട്രേലിയ, ബ്രസീല്‍, കംബോഡിയ, കാനഡ, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, തയ്വാന്‍, യുഎഇ, യുകെ, അമേരിക്ക എന്നിവയാണ് ഇ- വിസയ്ക്ക് അര്‍ഹത നേടിയ മറ്റു രാജ്യങ്ങള്‍. ജപ്പാന്‍ ഇ- വിസ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

 90 ദിവസം വരെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചത്
പുതിയ സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും കേന്ദ്രം നല്‍കിയത് ആര്‍എസ്എസിനും ബിജെപി നേതാക്കള്‍ക്കും: റിപ്പോര്‍ട്ട്

യാത്രയ്ക്ക് വേണ്ട വിസ ഏതെന്ന് തെരഞ്ഞെടുത്ത് വേണം മുന്നോട്ടുപോകേണ്ടത്. ഓണ്‍ലൈന്‍ വിസ ആപ്ലിക്കേഷനായി ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കുക. വിസ അപേക്ഷയിന്മേല്‍ എടുത്ത നടപടി സംബന്ധിച്ച് ഇ-മെയില്‍ വഴി അറിയിക്കും. ഇ-മെയിലില്‍ നല്‍കിയിരിക്കുന്ന വിസ ഫീസ് അടയ്ക്കുകയാണ് അടുത്ത നടപടി. പണം അടയ്ക്കുന്നതോടെ ഇ- വിസ നടപടികള്‍ പൂര്‍ത്തിയാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com