പുതിയ സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും കേന്ദ്രം നല്‍കിയത് ആര്‍എസ്എസിനും ബിജെപി നേതാക്കള്‍ക്കും: റിപ്പോര്‍ട്ട്

സൈനിക് സ്കൂൾ സൊസൈറ്റിയുടെ കീഴിൽ പുതുതായി നൂറ് അഫിലിയേറ്റഡ് സൈനിക് സ്കൂളുകൾ ആരംഭിക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്
പുതിയ സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും കേന്ദ്രം നല്‍കിയത് ആര്‍എസ്എസിനും ബിജെപി നേതാക്കള്‍ക്കും: റിപ്പോര്‍ട്ട്
പുതിയ സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും കേന്ദ്രം നല്‍കിയത് ആര്‍എസ്എസിനും ബിജെപി നേതാക്കള്‍ക്കും: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പുതിയ സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് സംഘ്പരിവാര്‍, ബിജെപി നേതാക്കള്‍ക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കുമാണെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയുടെയും കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പുകളുടെയും അടിസ്ഥാനത്തില്‍ 'ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

40 സൈനിക് സ്‌കൂളുകള്‍ നല്‍കിയതില്‍ 62 ശതമാനവും രാഷ്ട്രീയ സ്വയംസേവക് സംഘുമായും ബിജെപിയുമായും ബന്ധമുള്ളവര്‍ക്കുമാണെന്നു കളക്ടീവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ സ്‌കുളുകളെയും സന്നദ്ധസംഘടനകളെയും സൈനിക സ്‌കൂളിന്റെ ഭാഗമാക്കുന്നത് ഇതാദ്യമായാണ്. ഇത്തരത്തില്‍ നൂറ് പുതിയ സൈനിക് സ്‌കൂള്‍ തുറക്കാനാണ് പദ്ധതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൈനിക സ്‌കൂളുകളുടെ നിലവിലുള്ള മാതൃകയ്ക്ക് അടിസ്ഥാനപരമായ മാറ്റം വരുത്തിക്കൊണ്ട്, സൈനിക് സ്‌കൂള്‍ സൊസൈറ്റിയുടെ കീഴില്‍ അഫിലിയേറ്റഡ് സൈനിക് സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ 2021 ഒക്ടോബറില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. ഈ സ്‌കൂളുകള്‍ ഒരു പ്രത്യേക മാതൃകയായി പ്രവര്‍ത്തിക്കുന്നതിന് അനുമതിയും നല്‍കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്വഭാവഗുണം, അച്ചടക്കം, ദേശീയബോധം, രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിലും പൈതൃകത്തിലും അഭിമാനം വളര്‍ത്താന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം.

പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഒരു സ്‌കൂളിന് പരമാവധി കേന്ദ്രസര്‍ക്കാര്‍ 1.2 കോടി രൂപയാണ് സാമ്പത്തിക സഹായമായി നല്‍കുന്നത്. സാമ്പത്തിക സഹായം ഉണ്ടായിട്ടുപോലും സൈനിക സ്‌കൂളുകളുടെ ഫീസ് ഘടനയില്‍ വലിയ അന്തരമുണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും കേന്ദ്രം നല്‍കിയത് ആര്‍എസ്എസിനും ബിജെപി നേതാക്കള്‍ക്കും: റിപ്പോര്‍ട്ട്
ശരീരഭാരം 4 കിലോ കുറഞ്ഞു, കെജരിവാളിന് എന്തെങ്കിലും പറ്റിയാല്‍ രാജ്യം മാത്രമല്ല ദൈവം പോലും പൊറുക്കില്ല: അതിഷി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com