മൂത്രം പരിശോധിച്ച് ആരോ​ഗ്യം വിലയിരുത്തും; ചൈനയിൽ സ്മാർട്ട് ടോയ്‌ലറ്റുകൾ ട്രെൻഡ് ആകുന്നു

20 യുവാൻ ( 230 രൂപ) ആണ് സ്മാട്ട് ടോയ്‌ലറ്റ് ഉപയോ​ഗിക്കുന്നതിനുള്ള ചാർജ്.
മൂത്രം പരിശോധിച്ച് ആരോ​ഗ്യം വിലയിരുത്തും
മൂത്രം പരിശോധിച്ച് ആരോ​ഗ്യം വിലയിരുത്തുംഎക്സ്

ചൈനയിൽ ട്രെൻഡ് ആയി സ്മാർട്ട് ടോയ്‌ലറ്റുകൾ. മൂത്രം പരിഷോധിച്ച് മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ ആരോ​ഗ്യം വിലയിരുത്തുന്ന തരത്തിലാണ് സ്മാർട്ട് ടോയ്‌ലറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്. ചൈനയിലെ പ്രധാന നഗരങ്ങളായ ബെയ്ജിങ്‌, ഷാങ്‌ഹായ്‌ എന്നിവിടങ്ങളിൽ പുരുഷന്മാര്‍ക്കായാണ് ആദ്യ ഘട്ടത്തില്‍ സ്മാര്‍ട്ട് ടോയ്‌ലറ്റ് സജ്ജമാക്കിയിരിക്കുന്നത്. 20 യുവാൻ ( 230 രൂപ) ആണ് സ്മാട്ട് ടോയ്‌ലറ്റ് ഉപയോ​ഗിക്കുന്നതിനുള്ള ചാർജ്.

വീ-ചാറ്റിലൂടെ പണം അടച്ച ശേഷം ഇവിടെ കയറി മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ ആരോഗ്യം വിലയിരുത്തി നിങ്ങളുടെ മൊബൈലിലേക്ക് സന്ദേശം വരും. സ്വകാര്യ കമ്പനിയാണ് വഴിയാണ് ന​ഗരത്തിൽ സ്മാർട്ട് ടോയ്‌ലറ്റ് സംവിധാനം നടപ്പാക്കുന്നത്. ആദ്യ ഘട്ടം വിജയിച്ചതോടെ രാജ്യ വ്യാപകമാക്കാനുള്ള നടപടി പുരോ​ഗമിക്കുകയാണെന്നും കമ്പനി പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂത്രം പരിശോധിച്ച് ആരോ​ഗ്യം വിലയിരുത്തും
പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

ചൈനയില്‍ ഉയര്‍ന്നു വരുന്ന പുതിയ സ്മാര്‍ട്ട് ടോയ്‌ലറ്റുകളുടെ ചിത്രങ്ങളും ഇതു ഉപയോഗിച്ചു നടത്തിയ പരിശോധന ഫലങ്ങളും സോഷ്യല്‍മീഡിയയിലും വൈറലാവുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് മികച്ച ചികിത്സ തേടാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com