പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പാല്‍ നെയ് ചേര്‍ത്തുന്ന കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണം ചില്ലറയൊന്നുമല്ല
നെയ് ചേര്‍ത്ത് പാല്‍ കുടിക്കാം
നെയ് ചേര്‍ത്ത് പാല്‍ കുടിക്കാം

നിരവധി പോഷക ഗുണമുള്ള ഒന്നാണ് പാല്‍. ദിവസവും ഓരോ ഗ്ലാസ് പാല്‍ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും എല്ലുകളുടെ ബലം കൂട്ടുന്നതിനും നല്ലതാണ്. എന്നാല്‍ പലപ്പോഴും പാല്‍ വെറുതെ കുടിക്കുന്നത് പലര്‍ക്കും മടിയാണ്. ആ മടുപ്പ് മാറ്റുന്നത് പലരുടെ ചിലര്‍ ഏലക്ക, മഞ്ഞള്‍പൊടി പോലുള്ളവയിട്ടു കുടിക്കാറുണ്ട്. ഓരോ ചേരുവയ്ക്കും അതിന്റെതായ ആരോഗ്യ ഗുണങ്ങളുണ്ട്.

എന്നാല്‍ അധികം ആരും പരീക്ഷിക്കാത്ത ഒരു ചേരുവയാണ് നെയ്യ്. എന്നാല്‍ പാല്‍ നെയ് ചേര്‍ത്തുന്ന കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണം ചില്ലറയൊന്നുമല്ല. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ചൂടുപാലില്‍ ഒരു സ്പൂണ്‍ നെയ് ചേര്‍ത്തു കുടിച്ചു നോക്കൂ...

നെയ് ചേര്‍ത്തു പാല്‍ കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

  • ദഹനം മെച്ചപ്പെടും

    ദഹനം മെച്ചപ്പെടുമെന്നതാണ് എന്നതാണ് നെയ്യ് പാലിൽ ചേർത്ത് കുടിച്ചാലുള്ള ഏറ്റവും പ്രധാന ഗുണം. ദഹനനാളത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ബ്യൂട്ടിറിക് ആസിഡ് ധാരാളമായി നെയ്യിലുണ്ട്. ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കാനും നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ബ്യൂട്ടറിക് ആസിഡ് സഹായിക്കും. അതുകൊണ്ട് രാത്രി പാലിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

  • സന്ധി വേദന കുറയ്ക്കുന്നു

    സന്ധി വേദന, സന്ധി മുറുക്കം എന്നിവയ്ക്ക് ആശ്വസമുണ്ടാകാന്‍ ചൂടു പാലിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് സഹായകമാകും. ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ധാരാളമായുള്ള ഒമേഗ 3 ഫാറ്റി ആസിഡ് സന്ധിവേദന കുറയ്ക്കും. വാതസംബന്ധമായ ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ലഭിക്കാനും ഈ പാനീയം നല്ലതാണ്.

  • ചര്‍മ്മ സംരക്ഷണം

    ചര്‍മ്മ സംരക്ഷണത്തിന് പാലിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് നല്ലതാണ്. തിളക്കമുള്ള ചർമത്തിന് ആവശ്യമായ വൈറ്റമിൻ എ, ഡി, ഇ എന്നിവ ഇതിലുണ്ട്. ചർമത്തിനു സ്വാഭാവിക ഭംഗി നൽകാൻ ഈ പാനീയം ബെസ്റ്റാണ്.

  • പൊണ്ണത്തടി കുറയ്ക്കും

    മിതമായ രീതിയിൽ നെയ്യ് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. പെട്ടെന്നു വയറു നിറഞ്ഞതായി തോന്നിക്കാനും കൂടുതൽ കാലറി അകത്തെത്താതിരിക്കാനും നെയ്യിനു സഹായിക്കാനാവും.

നെയ് ചേര്‍ത്ത് പാല്‍ കുടിക്കാം
382 ദിവസം പട്ടിണി, 214 കിലോയിൽ നിന്ന് 80 കിലോയായി, പൊണ്ണത്തടി കുറച്ച് ഗിന്നസ് റെക്കോര്‍ഡ്; ഇത് ആന്‍ഗസ്‌ ബാര്‍ബിറിയുടെ കഥ
  • ഉറക്കം മെച്ചപ്പെടുത്തും

ചെറു ചൂട് പാലിൽ അൽപം നെയ്യ് ചേർത്ത് കുടിച്ചാൽ നല്ല ഉറക്കം കിട്ടും. പാലിലും നെയ്യിലും ട്രിപ്റ്റഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് റിലാക്സ് ചെയ്യാനും ഉറങ്ങാനും സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com