ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ, ചിയ സീഡ്‌സ് ​ഗുണങ്ങൾ

ശരീരത്തിൻ്റെ മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു
ചിയ സീഡ്‌സ് ​ഗുണങ്ങൾ
ചിയ സീഡ്‌സ് ​ഗുണങ്ങൾ

ക്ഷണ മേഖലയിൽ അടുത്തിടെ ഒരു ട്രെൻഡ് ആയി മാറിയ ഒന്നാണ് ചിയ വിത്തുകൾ. മിൽക് ഷെയ്‌ക്ക്, സാലഡ്, ജ്യൂസ്, സ്മൂത്തീസ് തുടങ്ങിയ ഇൻസ്റ്റൻഡ് ബ്രേക്ക്ഫാസ്റ്റ് ചേരുവകളിൽ ഒഴിവാക്കാൻ പറ്റാത്ത തരത്തിൽ ആയിരിക്കുകയാണ് നിരവധി പോഷക​ഗുണങ്ങളുള്ള ചിയ വിത്തുകൾ.

ചിയ വിത്തുകൾ പ്രോട്ടീൻ സമ്പന്നമായതു കൊണ്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ സംതൃപ്തി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിൻ്റെ മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു. ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ഉത്തമമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുടലിന്റെ ആരോ​ഗ്യത്തിനും ദഹനത്തിനും ചിയ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പ്, കാൽസ്യം, ബി വിറ്റാമിനുകൾ, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ഫോളേറ്റ് എന്നിവ അടങ്ങിയ ചിയ വിത്തുകൾ കുതിർത്ത വെള്ളം കുടിക്കുന്നത് ശരീര ഭാരം കുറയ്‌ക്കാൻ ഫലപ്രദമാണ്.

ചിയ സീഡ്‌സ് ​ഗുണങ്ങൾ
'അധികം ചിരിക്കേണ്ട, നാളെ ചിലപ്പോൾ കരയും'; സന്തോഷത്തോട് ഭയം, എന്താണ് ചെറോഫോബിയ?

ചിയ വിത്തുകൾ കഴിക്കാനുള്ള എളുപ്പവഴിയാണിത്. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ചിയ വിത്തുകൾ കുതിർക്കുക. ഇത് കുറഞ്ഞത് അരമണിക്കൂറെങ്കിലും വെച്ച ശേഷം അരിച്ചെടുത്ത് കുടിക്കുക. രുചിയിൽ വ്യത്യസ്തത വേണമെന്ന് ഉണ്ടെങ്കിൽ നാരങ്ങ നീര്, ഓറഞ്ച് ജ്യൂസ്, കുരുമുളക് അല്ലെങ്കിൽ തേൻ എന്നിവ ചേർത്ത് കുടിക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com