ബേബി ബ്ലൂസ്; ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു, റിപ്പോർട്ട്

ദീർഘ നേരം കരയുക, വിഷാദം, ഉത്ണ്ഠ എന്നവയാണ് ബേബി ബ്ലൂസ് ലക്ഷണങ്ങൾ
ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു
ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു

പ്രസവാനന്തരം സ്ത്രീകളിൽ പ്രത്യക്ഷപ്പെടുന്ന മാനസിക വൈകല്യങ്ങളുടെ തോത് ഉയർന്നു വരുന്നതായി ദി ലാൻസെറ്റ് റിപ്പോർട്ട്. ലോകത്ത് പത്ത് ശതമാനത്തോളം ​ഗർഭിണികളും 13 ശതമാനം പ്രസവം കഴിഞ്ഞ സ്ത്രീകളും വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക വൈകല്യങ്ങൾ നേരിടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആ​ഗോളതലത്തിൽ 85 ശതമാനം സ്ത്രീകളിലും ബേബി ബ്ലൂസ് ( പ്രസവാനന്തരം സ്ത്രീകളിൽ കാണപ്പെടുന്ന മാനസിക വൈകല്യങ്ങൾ) ലക്ഷണങ്ങൾ കാണാറുണ്ട്.

ദീർഘ നേരം കരയുക, വിഷാദം, ഉത്ണ്ഠ എന്നവയാണ് ബേബി ബ്ലൂസ് ലക്ഷണങ്ങൾ. പ്രസവാനന്തര കാലത്തെ ഈ മാനസിക വൈകല്യങ്ങൾ കാരണം സമ്പന്ന രാജ്യങ്ങളിൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5 മുതൽ 20 ശതമാനമാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളില്‍ പ്രസവ സംബന്ധമായ സങ്കീർണതകളും പരിചരണക്കുറവും മൂലം മരണനിരക്ക് കൂടുതലാണ്. എന്നാല്‍ അതില്‍ പലതും റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പ്രസവാനന്തര മാനസികാരോഗ്യ വൈകല്യം മാതൃ-ശിശു ക്ഷേമത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇത് ആരോഗ്യകരമായ വികാസത്തിന് തടസമാകുന്നു. കൂടാതെ കുട്ടിയുടെ ശാരീരികവും വൈജ്ഞാനികവും വൈകാരികവുമായ വളർച്ചയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഇത് ഉണ്ടാക്കുകയും കുടുംബങ്ങളെയും ഭാവി തലമുറകളെയും ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ, ചിയ സീഡ്‌സ് ​ഗുണങ്ങൾ

70% സ്ത്രീകള്‍ക്കും ഇത്തരം മാനസിക വൈകല്യങ്ങളെ കുറിച്ച് അവബോധമില്ലെന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഇതിനായി പ്രത്യേകം സ്ക്രീനിങ് നടത്തേണ്ടതിന്‍റെ പ്രാധാന്യവും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവാനന്തര മാനസിക വൈകല്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പ്രധാനം. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരത്തേ തിരിച്ചറിയൽ, പ്രതിരോധ ഇടപെടലുകൾ, പ്രസവ കാലയളവില്‍ മാതൃ-ശിശു ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ചികിത്സകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്രമായ സമീപനം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com