പഞ്ചസാരയും കൊഴുപ്പും ഒഴിവാക്കാം; സന്തോഷം ലഭിക്കാന്‍ ഡയറ്റില്‍ വരുത്താം ഈ മാറ്റങ്ങള്‍

വിഷാദവും ഉത്കണ്ഠയെയും ഒരു പരിധിവരെ അകറ്റിനിർത്താൻ നമ്മൾ തെര‍ഞ്ഞെടുക്കുന്ന ഭക്ഷണത്തിന് കഴിയും
Healthy diet
സന്തോഷം ലഭിക്കാന്‍ ഡയറ്റില്‍ വരുത്താം ഈ മാറ്റങ്ങള്‍

രീരത്തിലെ ഹോര്‍മോൺ സന്തുലനം, തലച്ചോറിന്റെ പ്രവർത്തനം എന്നിവയെല്ലാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ അപേക്ഷിച്ചാണിരിക്കുന്നത്. വിഷാദവും ഉത്കണ്ഠയെയും ഒരു പരിധിവരെ അകറ്റിനിർത്താൻ നമ്മൾ തെര‍ഞ്ഞെടുക്കുന്ന ഭക്ഷണത്തിന് കഴിയും. ഡയറ്റിൽ വരുത്തുന്ന മാറ്റങ്ങൾ നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കാം. മെച്ചപ്പെട്ട മാനസിക സന്തോഷം ലഭിക്കാൻ ഡയറ്റിൽ നിന്നും ഇവയെ ഒഴിവാക്കാം.

പഞ്ചസാര

ഉയര്‍ന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഡയറ്റിൽ നിന്നും പൂർണമായും ഒഴിവാക്കുന്നത് മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കും. അധികമായി ഇത്തരത്തിൽ ചേർക്കുന്ന പഞ്ചസാര നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും ഊര്‍ജം കുറയാനും അമിത ക്ഷീണം ഉണ്ടാകാനും കാരണമാകുകയും ചെയ്യും. ഇത് മാനസികാരോഗ്യത്തെ മോശമായി ബാധിക്കും.

സംസ്‌കരിച്ച ഭക്ഷണം

സംസ്‌കരിച്ച ഭക്ഷണങ്ങൾ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് സ്‌ട്രെസിനെ നിയന്ത്രിക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും സഹായിക്കും. കാരണം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. പകരം പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ്, വിത്തുകള്‍ തുടങ്ങിയവ കഴിക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമിതമായ ഉപ്പ്

അധികമായ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതല്ല. ഇത് രക്തസമ്മര്‍ദ്ദം കൂടാനും മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ കൂട്ടാനും കാരണമാകും. അതിനാല്‍ ഇവയുടെ ഉപയോഗവും നിയന്ത്രിക്കണം. കോഫി, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയ കഫൈന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നതും മാനസിക സമ്മര്‍ദ്ദം കൂട്ടും. കഫൈന്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉത്പാദനത്തിനെ ഉത്തേജിപ്പിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.

Healthy diet
മദ്യപാനം അടിവയറ്റിൽ കൊഴുപ്പടിയാനും സ്ട്രോക്കിനും കാരണമാകും; നിയന്ത്രണം വേണമെന്ന് ഐസിഎംആർ

കൊഴുപ്പ് അടങ്ങിയ ഭക്ഷണം

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കാം. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. പകരം അവക്കാഡോ, ഒലീവ് ഓയില്‍, നട്‌സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ മദ്യവും മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും വിഷാദവും വര്‍ധിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com