ഒക്ടോബര്‍ 10 ന് രാത്രി 8:12 ന് ചിത്ര ഞാറ്റുവേല ആരംഭിക്കും. ഒക്ടോബര്‍ 9 ന് ശുക്രന്‍ കന്നിരാശിയിലേയ്ക്ക് മാറും. ഇത് മഴ സാധ്യത വര്‍ദ്ധിപ്പിക്കുമെങ്കിലും ബുധനും ശുക്രനും രണ്ടു രാശികളിലായതിനാല്‍ മഴ സാധാരണയിലും കുറവായിരിക്കും.
ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ഗുണദോഷ മിശ്ര ഫലമാണീ കാലം. വിചാരിക്കാത്ത ചെലവുകള്‍ക്ക് സാധ്യതയുണ്ട്. സഹായികളുടെ വര്‍ദ്ധന, പുതിയ സ്ഥാനമാനങ്ങള്‍ എന്നിവയ്ക്കെല്ലാം യോഗമുണ്ട്. ഉഷ്ണരോഗങ്ങള്‍ക്കും സാധ്യത കൂടുതലുണ്ട്.
ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ നല്ല കാലമാണ്. വിദ്യാഗുണം, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍, വാഗൈ്വഭവം, പ്രശസ്തി, നൂതനഗൃഹാരംഭ പ്രവര്‍ത്തനങ്ങള്‍, എന്നിവയ്ക്കെല്ലാം യോഗമുണ്ട്.
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പൊതുവെ ഗുണപ്രദമായ സമയമാണ്. ക്രയവിക്രയങ്ങളില്‍ ലാഭം, സ്ഥാനമാനങ്ങള്‍, വിദ്വജ്ജന സമാഗമം, ഉദ്ദിഷ്ട കാര്യസിദ്ധി, വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഗുണാനുഭവങ്ങള്‍ എന്നിവയ്ക്കും യോഗമുണ്ട്.
പൊതുവെ ഈശ്വരാധീനക്കുറവുള്ള സമയമാണ്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ചതിയേല്ക്കാനും നാശനഷ്ടങ്ങള്‍ക്കും, കലഹങ്ങള്‍ക്കും യോഗമുള്ളതിനാല്‍ ആലോചിച്ച് പ്രവര്‍ത്തിക്കണം.
പൊതുവെ ഈശ്വരാധീനമുള്ള സമയമാണ്. ഉദ്ദിഷ്ടകാര്യസിദ്ധി, ധനലാഭം, ഭൂമീലാഭം, പ്രശസ്തി എന്നിവയ്ക്കും യോഗം കാണുന്നുണ്ട്. ഈശ്വരാധീനമുളള സമയമാണ്. വിവാഹാദിമംഗള കര്‍മ്മങ്ങള്‍ക്കും ഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍ക്കും നല്ല സമയമാണ്. ശരീരത്തില്‍ മുറിവേല്‍ക്കാതിരിക്കാനും നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം ഇല്ലാതിരിക്കാനും ശ്രദ്ധിക്കണം.
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ചെറിയ തടസ്സങ്ങള്‍ പല കാര്യങ്ങള്‍ക്കും നേരിടുമെങ്കിലും പൊതുവെ ഗുണകരമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വളരെ നല്ല സമയമാണ്.
ഈ നാളുകാര്‍ക്ക് കുറച്ച് കൂടി നല്ല സമയമാണ്. സ്ഥാനമാനങ്ങള്‍, പ്രശസ്തി, ധനലാഭം, വിദ്യാഗുണം എന്നിവയ്ക്ക് യോഗമുണ്ട്. ഉഷ്ണ സംബന്ധമായും വാത സംബന്ധമായും എല്ലിന് അസുഖ സാധ്യതകള്‍ക്കും യോഗമുണ്ട്.
ഇവര്‍ക്ക് പൊതുവെ ഈശ്വരാധീനക്കുറവുള്ള സമയമാണെന്നറിഞ്ഞ് പ്രവര്‍ത്തിക്കണം. നന്മ ചെയ്താലും ദുരനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. അകാരണഭയം, വീഴ്ച, നാശനഷ്ടങ്ങള്‍, അനാവശ്യയാത്രകളിലൂടെ ധനനഷ്ടം എന്നിവയ്ക്കും യോഗമുണ്ട്. ക്രയവിക്രയ രംഗത്തുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
ഇവര്‍ക്ക് പൊതുവെ ഗുണദോഷ സമ്മിശ്രസമയമാണെങ്കിലും ഗവേഷകര്‍, അധ്യാപകര്‍, എന്‍ജിനീയര്‍മാര്‍, വിദേശവാസികള്‍ എന്നിവര്‍ക്കെല്ലാം ഗുണകരമായ സമയമാണ്. , സംഗീത സാഹിത്യ കലാ സിനിമ മുതലായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശോഭിക്കാന്‍ അവസരമുണ്ട്.
അല്പം ഈശ്വരാധീനക്കുറവുള്ള സമയമാണെങ്കിലും സ്ഥിര പ്രയത്‌നത്താല്‍ ഉദ്ദിഷ്ട കാര്യ സിദ്ധി, കൃഷിയില്‍ ഗുണങ്ങള്‍, ക്രയവിക്രയങ്ങളില്‍ ലാഭം എന്നിവയ്ക്ക് യോഗമുണ്ട്. നാല്‍ക്കാലികളില്‍ നിന്ന് ഉപദ്രവം, ശരീരത്തില്‍ മുറിവേല്‍ക്കാനിടവരുക, നാശനഷ്ടങ്ങള്‍ എന്നിവയ്ക്കും യോഗമുണ്ട്.
പൊതുവെ ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാനുഗ്രഹമുള്ള സമയമാണ്. കുടുംബത്തില്‍ വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനിടവരുക, പ്രശസ്തി, സ്ഥാനമാനങ്ങള്‍ എന്നിവയ്ക്കെല്ലാം സാധ്യത ഉണ്ട്. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് പൊതുവെ ഗുണകരമാണ്.
ഇവര്‍ക്ക് പല തരം അസുഖ സാധ്യതകള്‍ക്ക് യോഗമുണ്ടെങ്കിലും ഈശ്വരാധീനമുള്ള സമയമാണ്. ഏഴരശ്ശനി ദോഷങ്ങള്‍ അലസത വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. വീഴ്ച, മുറിവേല്‍ക്കല്‍, തീപ്പൊള്ളലേല്‍ക്കാനിടവരിക, അലര്‍ജി എന്നിവയ്ക്കും യോഗമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates