TVS Jupiter 110 Spectral Dual-Tone  X
Automobile

നിറം മാറുന്ന അഴകിൽ പുത്തൻ ടിവിഎസ് ജൂപ്പിറ്റർ 110; കണ്ണഞ്ചിപ്പിക്കുന്ന ഡ്യുവൽ-ടോൺ വേരിയന്റ് വിപണിയിൽ

പുത്തൻ 'സ്‌പെക്ട്രൽ' കളർ സാങ്കേതികവിദ്യയുമായി പുതിയ പതിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ജനപ്രിയ സ്കൂട്ടറായ ജൂപ്പിറ്റർ 110-ന് കൂടുതൽ പ്രീമിയം ലുക്കും പുത്തൻ സ്റ്റൈലും സമ്മാനിച്ച് ടിവിഎസ് മോട്ടോർ കമ്പനി. അത്യാധുനിക കളർ ഷിഫ്റ്റിങ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ കിടിലൻ ഡ്യുവൽ-ടോൺ ഫിനിഷിൽ ഒരുങ്ങിയ പുത്തൻ വേരിയന്റാണ് കമ്പനി നിരത്തിലിറക്കിയിരിക്കുന്നത്. 89,825 രൂപയാണ് (എക്സ്-ഷോറൂം) ഈ അത്യാകർഷക മോഡലിന്റെ പ്രാരംഭ വില.

സ്‌കൂട്ടർ പ്രേമികളെ ഒറ്റനോട്ടത്തിൽത്തന്നെ ആകർഷിക്കുന്ന സ്‌പെക്ട്രൽ ബ്ലൂ, സ്‌പെക്ട്രൽ കോപ്പർ എന്നീ രണ്ട് എക്സ്ക്ലൂസീവ് ഡ്യുവൽ-ടോൺ കളർ ഷേഡുകളിലാണ് പുത്തൻ ജൂപ്പിറ്റർ 110 ലഭ്യമാക്കിയിട്ടുള്ളത്.

വെളിച്ചത്തിൽ നിറം മാറുന്ന അത്യാധുനിക സ്‌പെക്ട്രൽ കളർ ടെക്‌നോളജി

ടിവിഎസിന്റെ അത്യാധുനിക 'സ്‌പെക്ട്രൽ കളർ ടെക്‌നോളജി'യാണ്ഈ പുത്തൻ പതിപ്പിന്റെ പ്രധാന ആകർഷണം. വാഹനം കാണുന്ന കോണുകൾക്കും സൂര്യപ്രകാശത്തിന്റെ അളവിനും അനുസരിച്ച് ബോഡി പാനലുകളിൽ നിറവ്യത്യാസം പ്രകടമാകുന്ന ഡൈനാമിക് ഫിനിഷ് ഇത് സ്കൂട്ടറിന് നൽകുന്നു.

വൈറ്റ്-ബ്ലൂ കോമ്പിനേഷനൊപ്പം മൃദുവായ പർപ്പിൾ ഷേഡ് കൂടി മിന്നിമറയുന്ന ഫിനിഷിലാണ് സ്‌പെക്ട്രൽ ബ്ലൂ ഒരുക്കിയിരിക്കുന്നത്. എന്നാൽ വൈറ്റും കോപ്പറും ഒത്തുചേരുന്ന മിശ്രണത്തിലാണ് സ്‌പെക്ട്രൽ കോപ്പർ ഒരുക്കിയിട്ടുള്ളത്. ഇതുവരെ വിപണിയിൽ കണ്ടുവന്ന സാധാരണ മോണോടോൺ കളറുകളിൽ നിന്ന് അടിമുടി വേറിട്ടതും അത്യന്തം ആഢംബരവുമായ ഒരു പ്രതീതി സമ്മാനിക്കാൻ ഈ പുത്തൻ കളർ വേരിയന്റുകൾക്ക് സാധിക്കുന്നുണ്ട്.

പ്രീമിയം ഡിസൈൻ എലമെന്റുകളും സീക്വൻഷ്യൽ ഇൻഡിക്കേറ്ററുകളും

കാഴ്ചയിലെ പ്രീമിയം ഭംഗി വർദ്ധിപ്പിക്കുന്നതിനൊപ്പം സ്കൂട്ടറിന് സ്പോർട്ടി ലുക്ക് നൽകാനായി ആഡംബര കാറുകളിൽ മാത്രം കണ്ടുവരാറുള്ള സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ ടിവിഎസ് ഇതിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബോഡി കളറിനോട് പൂർണ്ണമായും ഇണങ്ങിനിൽക്കുന്ന കളർ-കോർഡിനേറ്റഡ് ഇന്നർ പാനലുകളാണ് ഇതിലുള്ളത്. അതോടൊപ്പം ക്ലാസിക് ബ്രൗൺ ഷേഡിലുള്ള റിച്ച് ലെതറെറ്റ് സീറ്റുകളും റിയർ വ്യൂ മിററുകൾക്ക് ചാരുതയേകുന്ന പാർഷ്യൽ ക്രോം ഫിനിഷും വാഹനത്തിന്റെ ലക്ഷ്വറി ലുക്ക് ഇരട്ടിയാക്കുന്നു. നഗരയാത്രകളിലും ദീർഘദൂര യാത്രകളിലും പിന്നിലിരിക്കുന്നയാൾക്ക് മികച്ച യാത്രാസുഖം ഉറപ്പാക്കാൻ പില്യൺ ബാക്ക്റെസ്റ്റും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.

വിശ്വാസ്യതയാർന്ന എൻജിൻ കരുത്തും ഉയർന്ന പെർഫോമൻസും

ഡിസൈനിലും കളർ തീമിലും വലിയ അഴിച്ചുപണി നടത്തുമ്പോഴും എൻജിൻ കരുത്തിലും മെക്കാനിക്കൽ ഘടനയിലും യാതൊരു മാറ്റവുമില്ലാതെ വിശ്വാസ്യത നിലനിർത്തുന്നു. 7.91 bhp കരുത്തും 9.80 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 113.3 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാണ് പുതിയ പതിപ്പിനും കരുത്തേകുന്നത്. മികച്ച മൈലേജും സിറ്റി ട്രാഫിക്കിൽ സുഗമമായി കൈകാര്യം ചെയ്യാവുന്ന സ്മൂത്ത് പെർഫോമൻസും ഈ എൻജിൻ വാഗ്ദാനം ചെയ്യുന്നു. ദൈനംദിന ഉപയോഗത്തിന് ഉയർന്ന ഇന്ധനക്ഷമതയും സുഖകരമായ സഞ്ചാരവും ആഗ്രഹിക്കുന്നതിനൊപ്പം റോഡിൽ വേറിട്ട സ്റ്റൈലും ലക്ഷ്വറിയും ആഗ്രഹിക്കുന്ന ഇരുചക്ര വാഹനപ്രേമികൾക്ക് എന്തുകൊണ്ടും തെരഞ്ഞെടുക്കാവുന്ന മികച്ചൊരു മോഡലായിരിക്കും ഈ പുതിയ ടിവിഎസ് ജൂപ്പിറ്റർ 110 ഡ്യുവൽ-ടോൺ.

TVS Motor Company has introduced a striking new Dual-Tone Spectral variant to its popular Jupiter 110 lineup in India, priced at ₹89,825 (ex-showroom)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

33 മലയാളികളെ കാണാനില്ല; കാണാതായവരില്‍ 288 ഇന്ത്യക്കാര്‍; സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയം

എംഎസ് ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 25% ഓഹരി ചോദിച്ചു? യാഥാര്‍ഥ്യം വെളിപ്പെടുത്തി ആകാശ് ചോപ്ര

ഉമ്മർ ഫൈസി മുക്കത്തിനെതിരായ സൈബർ അധിക്ഷേപം അവസാനിപ്പിക്കണം: സിപിഎം

കൊളംബോയില്‍ കോട്ടകെട്ടി സോനല്‍ ദിനുഷ; രണ്ടാം ടെസ്റ്റ് സമനിലയില്‍; പരമ്പര ഇന്ത്യക്ക്

'മിന്നും ഫോമിൽ വത്സൽ'; കെസിഎല്ലിൽ രണ്ടാം അർധശതകം നേടി