പുരാവസ്തു വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ചർ, സ്വീപ്പർ, പി.ടി.എസ്, വാച്ചർ, ടൈപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ആണ് നിയമനം.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
എസ്.എസ്.എൽ.സി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ്, മലയാളം ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണ് ടൈപ്പിസ്റ്റിന്റെ യോഗ്യത.
ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ബിരുദവും ഡി.സി.എ. യും ഉണ്ടായിരിക്കണം.
മറ്റ് തസ്തികകൾക്ക് ഏഴാം ക്ലാസ് വിജയം ആണ് യോഗ്യത.
179 ദിവസത്തേക്കാണ് നിയമനം നടത്തുന്നത്.
18 വയസ്സ് പൂർത്തിയായ ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28 രാവിലെ 10ന് തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയ്ക്ക് സമീപമുള്ള ശ്രീപാദം കൊട്ടാരത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2577465, ഇ-മെയിൽ: cru.arch@kerala.gov.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates