കേരള സോഷ്യൽ സെക്യൂരിറ്റി മിഷനു കീഴിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പീഡിയാട്രീഷ്യൻ മുതൽ ഡെവലപ്‌മെന്റൽ തെറാപ്പിസ്റ്റ് വരെയുള്ള തസ്തികകളിലാണ് ഒഴിവുകൾ. സർക്കാർ മെഡിക്കൽ കോളജുകളിലെ പീഡിയാട്രിക്‌സ് വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററുകളിലാണ് നിയമനം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പരിയാരം, മഞ്ചേരി എന്നിവിടങ്ങളിലെയും IMHANS കോഴിക്കോട്ടെയും കേന്ദ്രങ്ങളിലേക്കാണ് നിയമനം നടത്തുന്നത്.
1. പീഡിയാട്രീഷ്യൻ / മെഡിക്കൽ ഓഫീസർ
യോഗ്യത: പീഡിയാട്രീഷ്യൻ തസ്തികയ്ക്ക് എം.ഡി./ഡി.എൻ.ബി ഇൻ ചൈൽഡ് ഹെൽത്ത് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ചൈൽഡ് ഹെൽത്ത്. മെഡിക്കൽ ഓഫീസർ തസ്തികയ്ക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദം.
രജിസ്ട്രേഷൻ: ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
പ്രതിമാസ വേതനം: 63,440 രൂപ.
ഒഴിവുകൾ: 5.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
2. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ, ആർ.സി.ഐ രജിസ്ട്രേഷൻ.
പ്രതിമാസ വേതനം: 48,550 രൂപ.
ഒഴിവുകൾ: 3.
3. ഫിസിയോതെറാപ്പിസ്റ്റ്
യോഗ്യത: ഫിസിയോതെറാപ്പിയിൽ ബിരുദം.
പ്രതിമാസ വേതനം: 39,690 രൂപ.
ഒഴിവുകൾ: 1.
യോഗ്യത: ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം.
പ്രതിമാസ വേതനം: 34,180 രൂപ.
ഒഴിവുകൾ: 4.
യോഗ്യത: ഓഡിയോളജി, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പി വിഷയങ്ങളിൽ ബിരുദം.
പ്രതിമാസ വേതനം: 39,690 രൂപ.
ഒഴിവുകൾ: 2.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ ഡിപ്ലോമയോ ഉണ്ടായിരിക്കണം.
ഈ യോഗ്യതയുള്ള ഉദ്യോഗാർഥികളെ ലഭ്യമല്ലെങ്കിൽ കേരള സർവകലാശാലയുടെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ വഴി നേടിയ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിലെ മാസ്റ്റർ ഓഫ് ഹെൽത്ത് സയൻസ് (MHSc-CCD) യോഗ്യതയുള്ളവരെയും പരിഗണിക്കും.
പ്രതിമാസ വേതനം: 32,580 രൂപ.
ഒഴിവുകൾ: 1.
പീഡിയാട്രീഷ്യൻ, മെഡിക്കൽ ഓഫീസർ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 17ന് രാവിലെ 9.30ന് നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നിന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ നടക്കും.
ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ നവംബർ 18ന് രാവിലെ 9.30നും ഒക്യുപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും.
ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ നവംബർ 19ന് രാവിലെ 9.30നും ഡെവലപ്‌മെന്റൽ തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും.
എല്ലാ ഇന്റർവ്യൂകളും തിരുവനന്തപുരം പൂജപ്പുരയിലെ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ഹെഡ് ഓഫീസിലാണ് നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates