സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പ്രമോട്ടർ തസ്തികയിലെ 1,216 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകര്‍ പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ടവരും, പ്ലസ് ടു (Plus Two) അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ ആയിരിക്കണം.
പരമാവധി രണ്ട് വർഷമാണ് സേവന കാലയളവ്. ആദ്യ ഒരു വർഷത്തെ സേവനം തൃപ്തികരമാണെങ്കിൽ ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിർബന്ധിത പരിശീലനം നൽകുന്നതാണ്.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
18 മുതൽ 45 വയസ്സ് വരെ പ്രായമുള്ള യോഗ്യരായ പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ടവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പിലേക്ക് അപേക്ഷിക്കാം. പ്രതിമാസ ഓണറേറിയം 11,000 രൂപയാണ്. വകുപ്പ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികൾ സമയബന്ധിതമായി ഗുണഭോക്താക്കളിലേക്ക് എത്തിക്കുക, സേവനങ്ങളെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്നിവയാണ് പ്രമോട്ടർമാരുടെ പ്രധാന ചുമതല.
ജില്ല തിരിച്ചുള്ള ഒഴിവുകൾ
തിരുവനന്തപുരം – 90
കൊല്ലം – 84
പത്തനംതിട്ട – 64
ആലപ്പുഴ – 88
കോട്ടയം – 87
ഇടുക്കി – 56
എറണാകുളം – 124
തൃശ്ശൂർ – 112
പാലക്കാട് – 107
മലപ്പുറം – 126
കോഴിക്കോട് – 96
വയനാട് – 32
കണ്ണൂർ – 103
കാസർകോട് – 47
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ അതിർത്തികളിലെ യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് പരസ്യം മുഖേനയാണ് അപേക്ഷ ക്ഷണിക്കുന്നത്. ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതി അഭിമുഖം നടത്തി ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ തിരിച്ച് റാങ്ക് പട്ടിക തയ്യാറാക്കും. റാങ്ക് പട്ടികയിലെ സീനിയോറിറ്റി അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നൽകുന്ന റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷാ ഫോറത്തിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates