Applications have been invited for recruitment to 25 Staff Nurse vacancies at the Regional Cancer Centre, Thiruvananthapuram RCC
Career

നഴ്‌സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

താത്കാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. കരാർ 3 വർഷത്തേക്ക് നീട്ടാനും സാധ്യതയുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 25 ഒഴിവുകളാണ് ഉള്ളത്. നഴ്സിങ് ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്കാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. കരാർ 3 വർഷത്തേക്ക് നീട്ടാനും സാധ്യതയുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 19.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

തസ്തിക: റെസിഡന്റ് സ്റ്റാഫ് നഴ്‌സ്

ആകെ ഒഴിവുകൾ: 25 ഒഴിവുകൾ.

ശമ്പളം: പ്രതിമാസം 20,000 രൂപ

വിദ്യാഭ്യാസ യോഗ്യത

  • ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം

  • കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ (KNMC) രജിസ്ട്രേഷൻ നിർബന്ധമാണ്.

പ്രായപരിധി: അപേക്ഷിക്കാനുള്ള അവസാന തീയതിയിൽ 30 വയസ്സിൽ താഴെ ആയിരിക്കണം . SC/ST/OBC ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

ജോലി കാലാവധി: ആദ്യ ഘട്ടത്തിൽ ഒരു വർഷം. പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ ഇത് പരമാവധി 3 വർഷം വരെ നീട്ടാം.

തിരഞ്ഞെടുപ്പ് രീതി: അപേക്ഷകർ 25-ൽ കൂടുതലാണെങ്കിൽ 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQs) അടങ്ങിയ എഴുത്തുപരീക്ഷയുടെയും പ്രവൃത്തിപരിചയത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.

അപേക്ഷാ ഫീസ്: ജനറൽ /ഒ.ബി.സി വിഭാഗങ്ങൾക്ക് 200 രൂപ, SC/ST വിഭാഗങ്ങൾക്ക് 100 രൂപ

അപേക്ഷിക്കേണ്ട വിധം: ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

http://117.250.230.4:8080/RSN/login.xhtml

അവസാന തീയതി: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 19/10/2026.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.rcctvm.gov.in/uploads/Downloadtemsuppy/Prospectus%20-%20RSN%20-%202026-17911997061832860690.pdf

Applications have been invited for recruitment to 25 Staff Nurse vacancies at the Regional Cancer Centre, Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം; ചെന്നൈയില്‍ വിജയ്‌ക്കൊപ്പം മെട്രോ യാത്രയുമായി മോദി ( വീഡിയോ)

​Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ

അഞ്ച് ഡോര്‍ എസ് യുവി; വരുന്നു ഥാര്‍ റോക്‌സിന്റെ ഫെയ്‌സ് ലിഫ്റ്റ്