Applications invited for appointments in colleges under the Cochin Devaswom Board. 
Career

ഇനിയും അപേക്ഷിച്ചില്ലേ? കൊച്ചിൻ ദേവസ്വം ബോർഡ് കോളജുകളിൽ 22 ഒഴിവുകൾ; ഏഴാം ക്ലാസ് മുതൽ യോഗ്യത

ഓഫീസ് അറ്റൻഡർ മുതൽ എൽ ഡി ക്ലർക്ക്,ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുകൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളജുകളിൽ നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചു. ഓഫീസ് അറ്റൻഡർ മുതൽ എൽ ഡി ക്ലർക്ക്,ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുകൾ. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 27 വരെ സമർപ്പിക്കാം.

ഒഴിവുകൾ

1. എൽ ഡി ക്ലർക്ക്

ആകെ ഒഴിവുകൾ: 09

കോളജുകൾ: ശ്രീ കേരളവർമ്മ - 7, ശ്രീ വിവേകാനന്ദ - 2

യോഗ്യത: പത്താം ക്ലാസ്, ഹയർ KGTE ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്,ലോവർ KGTE മലയാളം ടൈപ്പ്റൈറ്റിംഗ്, കംപ്യുട്ടർ വേഡ് പ്രൊസസിംഗ് എന്നി യോഗ്യതകൾ ആവശ്യമാണ്.

2. എൽ ഡി കംപ്യുട്ടർ അസിസ്റ്റന്റ്

ആകെ ഒഴിവുകൾ: 02

കോളജുകൾ: ശ്രീ കേരളവർമ്മ - 1, ശ്രീ വിവേകാനന്ദ - 1

യോഗ്യത: പത്താം ക്ലാസ്, ഹയർ KGTE ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, ലോവർ KGTE മലയാളം ടൈപ്പ്റൈറ്റിംഗ്, കംപ്യുട്ടർ വേഡ് പ്രൊസസിംഗ് എന്നീ യോഗ്യതകൾ ആവശ്യമാണ്.

3. യു ജി സി ലൈബ്രേറിയൻ

ആകെ ഒഴിവുകൾ: 02

കോളജുകൾ: ശ്രീ കേരളവർമ്മ - 1, ശ്രീ വിവേകാനന്ദ - 1

യോഗ്യത: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദവും NET യോഗ്യതയോ Ph.D. യോഗ്യതയോ ആവശ്യമാണ്.

4. എൽ ഡി സ്റ്റോർ കീപ്പർ

ആകെ ഒഴിവുകൾ: 01

കോളജ്: ശ്രീ കേരളവർമ്മ - 1

യോഗ്യത: പത്താം ക്ലാസ് വിജയം.

5. മെക്കാനിക്

ആകെ ഒഴിവുകൾ: 01

കോളജ്: ശ്രീ കേരളവർമ്മ - 1

യോഗ്യത: എട്ടാം ക്ലാസ് വിജയവും മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ITI അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയും ആവശ്യമാണ്.

6. ഓഫീസ് അറ്റൻഡന്റ്

ആകെ ഒഴിവുകൾ: 07

യോഗ്യത: ഏഴാം ക്ലാസ് വിജയം. സാധുവായ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം: പൂരിപ്പിച്ച അപേക്ഷ, 1,000 രൂപയുടെ ഡിഡി, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ തപാൽ വഴി അയക്കണം. ഭിന്നശേഷിക്കാർക്ക് ഫീസില്ല.

അവസാന തീയതി: 2026 നവംബർ 27 വൈകിട്ട്. ഡിഡി തൃശൂരിൽ മാറാവുന്ന വിധത്തിൽ The Secretary, Cochin Devaswom Board എന്ന പേരിൽ എടുക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.cochindevaswomboard.org/notifications.html

Applications invited for appointments in colleges under the Cochin Devaswom Board.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ ദിനം കൊണ്ട് 5100 ജീവനക്കാര്‍ കോടിപതികള്‍, ജാക്ക്‌പോട്ട് സമ്മാനിച്ച് ആന്ത്രോപിക്; ചരിത്രം കുറിച്ച് ഐപിഒ

‘ഹനുമാൻ 2 ദ് റൈസ് ഓഫ് വാനരാസ്’ പ്രഖ്യാപിച്ചു; നായകനായി പഞ്ച വൈഷ്ണവ് തേജ്

അപ്‌സൈഡ്- ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, ഇലക്ട്രോണിക് ത്രോട്ടില്‍ ബോഡി; പള്‍സര്‍ ആര്‍എസ് 200 അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍

ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ വീണ്ടും സജീവം; മധ്യപ്രദേശ് സര്‍ക്കാരിന്റെ ആവശ്യം 280 കോടി രൂപ

മൂന്നാം ദിനം വെടിക്കെട്ട്; 13ാം ശതകവുമായി രാഹുല്‍; ഗില്ലിന് രണ്ട് റണ്‍സിന് സെഞ്ച്വറി നഷ്ടം; ദേവ്ദത്തിനും പന്തിനും ഫിഫ്റ്റി; ന്യൂസിലന്‍ഡിനെതിരെ ലീഡ്