Applications invited for recruitment to the posts of Barge Master and Craftsman (Fitter-cum-Rigger) at FACT. FACT/fb
Career

FACT- ൽ ബാർജ് മാസ്റ്റർ, ഫിറ്റർ കം റിഗ്ഗർ ഒഴിവുകൾ; ITI മുതൽ യോഗ്യത

ഐടിഐ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓരോ ഒഴിവുകളും വിശദമായി പരിശോധിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ ബാർജ് മാസ്റ്റർ, ക്രാഫ്റ്റ്സ്മാൻ (ഫിറ്റർ കം റിഗ്ഗർ) തസ്തികകളിൽ നിയമനം നടത്തുന്നു. എത്ര ഒഴിവുകൾ ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. ഐടിഐ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓരോ ഒഴിവുകളും വിശദമായി പരിശോധിക്കാം.

1. ബാർജ് മാസ്റ്റർ

യോഗ്യത: കേരള ഇൻലാൻഡ് വെസൽസ് ചട്ടപ്രകാരമുള്ള സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. കൊച്ചിയിലെ ഇൻലാൻഡ് വാട്ടർവേയ്സ് പരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി: 22–62 വയസ്

ശമ്പളം: 31,000 പ്രതിമാസം. ഓരോ വർഷവും ശമ്പളത്തിൽ 3% വർധനവ് ഉണ്ടായിരിക്കും. ഓരോ യാത്രയ്ക്കും 1,000 രൂപ ട്രിപ്പ് അലവൻസും ജോലി ചെയ്യുന്ന ദിവസത്തിന് 200 ഭക്ഷണ അലവൻസും ലഭിക്കും.

അപേക്ഷ: പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കണം.

അവസാന തീയതി: 2026 ഡിസംബർ 9, വൈകിട്ട് 4 മണി. ഇമെയിൽ അപേക്ഷ സ്വീകരിക്കില്ല.

വിജ്ഞാപനം: https://fact.co.in/images/upload/Notification-25.11.2026_8109.pdf

2. ക്രാഫ്റ്റ്സ്മാൻ (ഫിറ്റർ കം റിഗ്ഗർ)

യോഗ്യത: പത്താം ക്ലാസും ഫിറ്റർ/മെക്കാനിക് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (NTC) വേണം. പുരുഷന്മാർക്ക് മാത്രം. കേരള ഡൊമിസൈൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

പ്രായപരിധി: പരമാവധി 35 വയസ്

ശമ്പളം: 25,000 രൂപ പ്രതിമാസം; ഓരോ വർഷവും 3% വർധന. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

അഭിമുഖത്തിന്റെ തീയതി: ഡിസംബർ 3, രാവിലെ 9 മണി.

വേദി: എച്ച്.ആർ. വകുപ്പ്, ഫെഡോ ബിൽഡിങ്, എലൂർ, ഉദ്യോഗമണ്ഡൽ – 683501.

രജിസ്ട്രേഷൻ: FACT ഔദ്യോഗിക വെബ്സൈറ്റ് വഴി ഡിസംബർ 3ന് രാവിലെ 11 മണിക്ക് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

വിജ്ഞാപനം: https://fact.co.in/images/upload/Notification--23.11.2026_7485.pdf

രണ്ട് നിയമനങ്ങളും കരാർ അടിസ്ഥാനത്തിലാണ്. അപേക്ഷാഫോം, കൂടുതൽ വിവരങ്ങൾ എന്നിവയ്ക്ക് FACT ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://fact.co.in/home

Applications invited for recruitment to the posts of Barge Master and Craftsman (Fitter-cum-Rigger) at FACT.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി മിടുമിടുക്കന്‍; കാണാന്‍ ആരുവന്നാലും സ്വാഗതം; ചങ്ങനാശേരിക്കാരനെ പോലെ നിഷേധിക്കില്ല'

കൽത്തൂണിൽ തെളിയാത്ത ദീപവും മുന്നണി രാഷ്ട്രീയത്തിലെ കനലും; തിരുപ്പറങ്കുൻറം വിവാദത്തിൽ വിജയ് സർക്കാരിന് മുന്നിൽ ഇനി എന്ത്?

'സായ് പല്ലവിയിൽ നിന്ന് ഇതൊട്ടും പ്രതീക്ഷിച്ചില്ല'; ബോയ്‌കട്ട് ലുക്കിൽ നടി, ശ്രദ്ധേയമായി 'ഇഞ്ചി വെല്ല'ത്തിലെ ലിറിക്കൽ ​ഗാനം

ചപ്പാത്തി, ചോറ്, പരിപ്പ് കറി, ചിക്കനോ പച്ചക്കറിയോ...; ഇനി ദീര്‍ഘദൂര ട്രെയിനുകളില്‍ 'ഫ്‌ലൈറ്റ്' ഭക്ഷണം, തയ്യാറാക്കുന്നത് പ്രമുഖ ക്ലൗഡ് കിച്ചണുകള്‍

'പ്രിയദര്‍ശനി പദ്ധതി സ്വകാര്യ ബസുകളിലും നടപ്പാക്കണം'; നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ അപ്പീല്‍