Bank of Baroda Recruitment Apply for 1,100 Vacancies, Graduates Eligible ai image
Career

വൻ അവസരം ! ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ബിരുദം മുതൽ സി.എ വരെ യോഗ്യത

അകെ 1,100 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ബാങ്ക് ഓഫ് ബറോഡ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 1,100 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 24.

തസ്തികകളും യോഗ്യതകളും

1. വെൽത്ത് എക്‌സിക്യൂട്ടീവ് (JMG/S-I)

  • ആകെ 1,000 ഒഴിവുകളാണ് ഉള്ളത്.

  • 22 മുതൽ 32 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

  • ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും IC 38, NISM Series V-A, XXI-A അല്ലെങ്കിൽ V-D എന്നിവയിൽ ഏതെങ്കിലും ഒരു സാധുവായ സർട്ടിഫിക്കേഷനും ഉണ്ടായിരിക്കണം.

  • ബാങ്കുകൾ, ബ്രോക്കിംഗ് സ്ഥാപനങ്ങൾ, അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വെൽത്ത് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

  • മൂന്ന് വർഷത്തെ നിർബന്ധിത സേവനമോ, മൂന്ന് മാസത്തെ മൊത്തം ശമ്പളത്തിന് തുല്യമായ പരമാവധി 2 ലക്ഷം രൂപ സർവീസ് ബോണ്ടോ ഉണ്ടായിരിക്കും.

2. ക്രെഡിറ്റ് അനലിസ്റ്റ് (MMG/S-II)

  • ആകെ 100 ഒഴിവുകളാണ് ഉള്ളത്.

  • 21 മുതൽ 33 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

  • ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ചാർട്ടേഡ് അക്കൗണ്ടന്റ് (CA) യോഗ്യത നിർബന്ധമാണ്.

  • ഒരു ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ കുറഞ്ഞത് 1 വർഷത്തെ ബാങ്കിംഗ് പ്രവൃത്തിപരിചയം വേണം.

  • മൂന്ന് വർഷത്തെ നിർബന്ധിത സേവനമോ, മൂന്ന് മാസത്തെ മൊത്തം ശമ്പളത്തിന് തുല്യമായ പരമാവധി 3 ലക്ഷം രൂപ സർവീസ് ബോണ്ടോ ഉണ്ടായിരിക്കും.

അപേക്ഷാ ഫീസ്

  • ജനറൽ, EWS, OBC ഉദ്യോഗാർത്ഥികൾക്ക്: 850 രൂപ (GST ഉൾപ്പെടെ) + പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകൾ.

  • SC, ST, ഭിന്നശേഷിക്കാർ (PwBD), മുൻ സൈനികർ, വനിതകൾ എന്നിവർക്ക്: 175 രൂപ

തെരഞ്ഞെടുപ്പ് പ്രക്രിയ

ബാങ്ക് നിശ്ചയിക്കുന്നതനുസരിച്ച് താഴെ പറയുന്ന രീതികളിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്

  1. അപേക്ഷകളുടെ സൂക്ഷ്മപരിശോധന (Scrutiny)

  2. ഓൺലൈൻ പരീക്ഷ: 120 ചോദ്യങ്ങൾ, 120 മാർക്ക്, 120 മിനിറ്റ്. ഇംഗ്ലീഷ്, റീസണിംഗ്/ക്വാണ്ട്, ബാങ്കിംഗ് അവബോധം, പ്രൊഫഷണൽ നോളജ് എന്നിവ ഉണ്ടായിരിക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

  3. സൈക്കോമെട്രിക് ടെസ്റ്റ്

  4. ഗ്രൂപ്പ് ഡിസ്കഷൻ (GD) & പേഴ്‌സണൽ ഇന്റർവ്യൂ (PI). ഇന്റർവ്യൂവിൽ വിജയിക്കാൻ ജനറൽ/EWS വിഭാഗക്കാർക്ക് 60% മാർക്കും സംവരണ വിഭാഗക്കാർക്ക് 55% മാർക്കും ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.freejobalert.com/articles/bank-of-baroda-so-recruitment-2026-apply-online-for-1100-wealth-executive-credit-analyst-posts-3066180#google_vignette

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://ibpsreg.ibps.in/bonwejul26/

Bank of Baroda Recruitment Apply for 1,100 Vacancies, Graduates Eligible

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ കൈപ്പമംഗലം അപകടം : ലോറി ഡ്രൈവര്‍ പിടിയില്‍

ക്യാപ്റ്റൻസിയിൽ റെക്കോർഡ്; ഹർമൻപ്രീത് കൗർ, ചരിത്രത്തിലെ ഒരേയൊരു താരം!

ബ്രേക്ക്ഫാസ്റ്റിന് മുൻപ് കാപ്പി, ​ഗുണമോ ദോഷമോ?

ഓണാഘോഷ പരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

'ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കും'; നിലപാടിൽ ഉറച്ച് കാന്തപുരം