C-DIT has invited applications for 24 Packing Assistant/Inspection Staff, 4 Electrician and 1 Electrical Supervisor posts. ai image
Career

C-DIT: പത്താം ക്ലാസ് യോഗ്യതയുണ്ടോ?, പാക്കിങ് അസിസ്റ്റന്റ് മുതൽ ഇലക്ട്രീഷൻ വരെ; 29 ഒഴിവുകൾ

പാക്കിങ് അസിസ്റ്റന്റ്/ ഇൻസ്‌പെക്ഷൻ സ്റ്റാഫ്, ഇലക്ട്രീഷൻ, ഇലക്ട്രീക്കൽ സൂപ്പർവൈസർ തസ്തികകളിൽ ആണ് ഒഴിവുകൾ. ആകെ 29 ഒഴിവുകളുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സി-ഡിറ്റിലെ വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പാക്കിങ് അസിസ്റ്റന്റ്/ ഇൻസ്‌പെക്ഷൻ സ്റ്റാഫ്, ഇലക്ട്രീഷൻ, ഇലക്ട്രീക്കൽ സൂപ്പർവൈസർ തസ്തികകളിൽ ആണ് ഒഴിവുകൾ. ആകെ 29 ഒഴിവുകളുണ്ട്. പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

പാക്കിങ് അസിസ്റ്റന്റ്/ ഇൻസ്‌പെക്ഷൻ സ്റ്റാഫ്

സി-ഡിറ്റിന്റെ തിരുവല്ലം ക്യാംപസിലെ ഹോളോഗ്രാം പ്രൊഡക്ഷൻ യൂണിറ്റിൽ പാക്കിംഗ് അസിസ്റ്റന്റ്/ഇൻസ്പെക്ഷൻ സ്റ്റാഫ് തസ്തികയിൽ 24 പ്രതീക്ഷിത ഒഴിവുകളാണുള്ളത്.

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും പ്രിന്റിംഗ് യൂണിറ്റിൽ പാക്കിംഗ് അസിസ്റ്റന്റ്/ഇൻസ്പെക്ഷൻ സ്റ്റാഫായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.

50 വയസാണ് ഉയർന്ന പ്രായപരിധി.

179 ദിവസത്തേക്കാണ് നിയമനം. മൂന്ന് ഷിഫ്റ്റുകളിലായിരിക്കും ജോലി. ദിവസ വേതനമായി 710 രൂപ ലഭിക്കും.

തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ സി-ഡിറ്റ് നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വരാം.

ടെസ്റ്റ്/ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 30.09.206

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://cdit.kerala.gov.in/wp-content/uploads/2026/09/OIP-Notification-Packing-Assistant-or-inspection-staff-Daily-wages.pdf

ഇലക്ട്രിഷൻ

സി-ഡിറ്റിന്റെ എഞ്ചിനീയറിങ് സർവീസ് ഡിവിഷനിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ നാല് ഒഴിവുകളുണ്ട്.

ഇലക്ട്രീഷ്യൻ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ITI/ITC) ആണ് യോഗ്യത.

സബ്സ്റ്റേഷൻ, UPS, ബാറ്ററി മെയിന്റനൻസ്, DG ഓപ്പറേഷൻ, ലോഡ് ബ്രേക്കർ സ്വിച്ച് ഓപ്പറേഷൻ, ഇലക്ട്രിക്കൽ വയറിങ് എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

50 വയസാണ് ഉയർന്ന പ്രായപരിധി. പ്രതിമാസം 22,500 മുതൽ 25,000 രൂപ വരെയാണ് ശമ്പളം.

ഒരു വർഷത്തേക്കാണ് കരാർ നിയമനം. ആവശ്യകതയും പ്രകടനവും അനുസരിച്ച് കാലാവധി നീട്ടാം.

ഇലക്ട്രിക്കൽ സൂപ്പർവൈസർ

ഇലക്ട്രിക്കൽ സൂപ്പർവൈസർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്.

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്ങിൽ ഡിപ്ലോമയും HT, LT വിഭാഗങ്ങളിൽ സൂപ്പർവിഷൻ ജോലിയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

50 വയസാണ് ഉയർന്ന പ്രായപരിധി. പ്രതിമാസം 27,000 മുതൽ 30,000 രൂപ വരെയാണ് പ്രതിഫലം. ഒരു വർഷത്തേക്കാണ് കരാർ നിയമനം.

ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ സൂപ്പർവൈസർ തസ്തികകളിലേക്ക് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://cdit.kerala.gov.in/wp-content/uploads/2026/09/ESD-Notification-HR1-Electrician-Electric-Supervisor.pdf

C-DIT has invited applications for 24 Packing Assistant/Inspection Staff, 4 Electrician and 1 Electrical Supervisor posts. Candidates with SSLC, ITI or Diploma qualifications and the required experience can apply for these temporary positions in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും; പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്; ഐഎന്‍ടിയുസി വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

ആറുമാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് പൂട്ടും: 'സൈലന്റ് കാർഡുകൾ' ഡീആക്ടിവേറ്റ് ചെയ്യാൻ പൊതുവിതരണ വകുപ്പ്

അജിത്തിന്റെ റേസിംഗ് ലോകം; ‘ഗ്ലാഡിയേറ്റേഴ്സ് ’ ട്രെയിലർ എത്തി; അനുഭവങ്ങളുമായി ശാലിനിയും മകളും

കുഴഞ്ഞുവീഴുന്നവർക്ക് ജീവന്റെ തുണയാകാൻ ഓട്ടോ തൊഴിലാളികൾ: 'ഓട്ടോ രക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ

റോഡിലെ കുഴി കണ്ടെത്താന്‍ എഐ, പുതിയ പരീക്ഷണവുമായി കേന്ദ്രം