Canara Bank Announces 3,500 Graduate Apprentice Vacancies. 
Career

കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?

മലയാളം ഭാഷ അറിയാവുന്നവർക്ക് കേരളത്തിലും, ലക്ഷദ്വീപിലും ഉള്ള ഒഴിവുകളിൽ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കാനറ ബാങ്കിൽ ഗ്രാജുവേറ്റ് അപ്രന്റീസ് തസ്‌തികയിൽ നിയമനം നടത്തുന്നു. ആകെ 3,500 ഒഴിവുകളാണ് ഉള്ളത്. മലയാളം ഭാഷ അറിയാവുന്നവർക്ക് കേരളത്തിലും, ലക്ഷദ്വീപിലും ഉള്ള ഒഴിവുകളിൽ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 01 മുതൽ 17 വരെ അപേക്ഷിക്കാം.

പ്രധാന വിവരങ്ങൾ

  • സ്ഥാപനം: കാനറ ബാങ്ക്

  • നിയമനം: ഗ്രാജുവേറ്റ് അപ്രന്റീസ്

  • ഒഴിവുകൾ: 3,500

  • പ്രായപരിധി: 2026 സെപ്റ്റംബർ 1ന് 20–28 വയസ്

  • പരിശീലന കാലയളവ്: 12 മാസം

  • സ്റ്റൈപൻഡ്: പ്രതിമാസം 16,650 രൂപ

  • അപേക്ഷാ ഫീസ്: SC/ST/PwBD വിഭാഗങ്ങൾക്ക് ഫീസില്ല. മറ്റുള്ളവർക്ക് 500 രൂപ

വിദ്യാഭ്യാസ യോഗ്യത

  • ബിരുദം: കേന്ദ്ര സർക്കാർ അംഗീകരിച്ച സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി നേടിയിരിക്കണം. തത്തുല്യ യോഗ്യതകളും അംഗീകരിക്കും.

  • ഡിഗ്രി നേടിയിരിക്കേണ്ട കാലയളവ്: 01.01.2023 മുതൽ 01.09.2026 വരെ ഡിഗ്രി പാസായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടും.

  • പ്രാദേശിക ഭാഷാ പരീക്ഷ: അപേക്ഷിക്കുന്ന പ്രാദേശിക ഭാഷ 10-ാം ക്ലാസിലോ 12-ാം ക്ലാസിലോ പഠിച്ചതായി മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഭാഷാ പരീക്ഷ എഴുതേണ്ടതില്ല. അല്ലാത്തവർക്ക് പരീക്ഷ ഉണ്ടായിരിക്കും. പരീക്ഷയിൽ വിജയിക്കാത്തവർക്ക് അപ്പ്രെന്റിസ്‌ഷിപ്പിന് അവസരം ഉണ്ടായിരിക്കില്ല.

  • മെഡിക്കൽ ഫിറ്റ്നസ്: അപേക്ഷകൻ ബാങ്കിന്റെ നിബന്ധനകൾ പ്രകാരം മെഡിക്കലി ഫിറ്റ് ആയിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് മെറിറ്റ് അടിസ്ഥാനത്തിലാണ്. എഴുത്ത് പരീക്ഷയില്ല. 12-ാം ക്ലാസ് (HSC/10+2) അല്ലെങ്കിൽ ഡിപ്ലോമ പരീക്ഷയിലെ മാർക്ക്/ശതമാനം പരിഗണിച്ച് ആണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

ഒരേ മാർക്ക് വന്നാൽ പ്രായം കൂടുതലുള്ളവർക്ക് മുൻഗണന ലഭിക്കും. തുടർന്ന് രേഖാ പരിശോധനയും പ്രാദേശിക ഭാഷ പരിശോധനയും നടത്തും. അതിന് ശേഷം അന്തിമ പട്ടിക പുറത്തിറക്കും.

അപേക്ഷ സമർപ്പിക്കേണ്ട രീതി

അപേക്ഷകൻ ആദ്യം NATS പോർട്ടലിൽ (nats.education.gov.in) രജിസ്റ്റർ ചെയ്ത് പ്രൊഫൈൽ സൃഷ്ട്ടിക്കുക. ലഭിക്കുന്ന Enrollment Number സൂക്ഷിക്കുക.

കാനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ Careers - Recruitment എന്ന വിഭാഗത്തിൽ പ്രവേശിച്ച് “Engagement of Graduate Apprentices in Canara Bank under Apprentices Act, 1961 for FY 2026-27” എന്ന റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.

“CLICK HERE FOR NEW REGISTRATION” എന്നതിൽ ക്ലിക്ക് ചെയ്ത് അടിസ്ഥാന വിവരങ്ങൾ നൽകുക. തുടർന്ന് Provisional Registration Number, Password എന്നിവ ഇ-മെയിലും SMS-ലും ലഭിക്കും.

NATS Enrollment ID ഉൾപ്പെടെയുള്ള ആവശ്യമായ വിവരങ്ങൾ നൽകുക. ഒരു സംസ്ഥാനവും ജില്ലകളുടെ മുൻഗണനാക്രമവും തിരഞ്ഞെടുക്കുക.

നിർദേശിച്ചിരിക്കുന്ന രീതിയിൽ ഫോട്ടോ, ഒപ്പ്, ഇടത് കൈയിലെ തള്ളവിരലടയാളം, കൈയെഴുത്ത് ഡിക്ലറേഷൻ എന്നിവ അപ്‌ലോഡ് ചെയ്യുക.

“SAVE AND NEXT” ഉപയോഗിച്ച് വിവരങ്ങൾ പരിശോധിക്കുക. FINAL SUBMIT ചെയ്തതിന് ശേഷം വിവരങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ല.

ഒന്നിലധികം അപേക്ഷകൾ നൽകിയാൽ അവസാനമായി സമർപ്പിച്ച സാധുവായ അപേക്ഷ മാത്രമേ പരിഗണിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.canarabank.bank.in/documents/d/guest/apprenticeship-advertisement-2026-27

Canara Bank Announces 3,500 Graduate Apprentice Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരുപാട് ദുരൂഹതകള്‍, മുട്ടില്‍ മരംമുറി ഗൂഢാലോചനയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്‌സാക്ഷി, ജയതിലകിന്റേത് വിചിത്ര ഉത്തരവ്, അന്വേഷണം വേണമെന്ന് വനംമന്ത്രി

കരിയറിലെ ആദ്യ 50 കോടിയുമായി പാര്‍വതി തിരുവോത്ത്; 'പ്രഥമ്യ ദൃഷ്ട്യാ കുറ്റക്കാര്‍' വിജയക്കുതിപ്പ് തുടരുന്നു

യാത്രക്കാരെ വലച്ച് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്: ഹെയർപിൻ വളവിലെ കുഴിയിൽ വീണ് ലോറിയുടെ ടയർ പൊട്ടി

അഞ്ചു വര്‍ഷം vs മൂന്നു വര്‍ഷം; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ അഞ്ചുലക്ഷം രൂപ ഇട്ടാല്‍ കൂടുതല്‍ നേട്ടം എവിടെ?

ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി