CCRUM Invites Applications for 180 Vacancies; Last Date to Apply is August 7. 
Career

ഇനി ദിവസങ്ങൾ മാത്രം! ആയുഷ് മന്ത്രാലയത്തിന് കീഴിൽ ജോലി നേടാം; 180 ഒഴിവുകൾ

റിസർച്ച് ഓഫീസർ, അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് (UDC), ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA), സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ലൈബ്രറി അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡന്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) ഉൾപ്പെടെ നിരവധി തസ്തികകളിലാണ് നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യൂനാനി മെഡിസിൻ (CCRUM) 180 തസ്തികകളിൽ നിയമനം നടത്തുന്നു. റിസർച്ച് ഓഫീസർ, അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് (UDC), ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA), സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ലൈബ്രറി അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡന്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) ഉൾപ്പെടെ നിരവധി തസ്തികകളിലാണ് നിയമനം. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 7

തസ്തികകളും ഒഴിവുകളും

  • റിസർച്ച് ഓഫീസർ (യൂനാനി) – 16

  • റിസർച്ച് ഓഫീസർ (പതോളജി) – 2

  • റിസർച്ച് ഓഫീസർ (ഫിസിയോളജി) – 1

  • അസിസ്റ്റന്റ് റിസർച്ച് ഓഫീസർ (ഫാർമക്കോളജി) – 1

  • അസിസ്റ്റന്റ് റിസർച്ച് ഓഫീസർ (ഫാർമക്കോഗ്നസി/ബോട്ടണി) – 2

  • സ്റ്റാഫ് നഴ്സ് – 7

  • അക്കൗണ്ട്സ് ഓഫീസർ – 1

  • റിസർച്ച് അസിസ്റ്റന്റ് (കെമിസ്ട്രി) – 2

  • റിസർച്ച് അസിസ്റ്റന്റ് (ബോട്ടണി) – 3

  • ഇൻവെസ്റ്റിഗേറ്റർ (സ്റ്റാറ്റിസ്റ്റിക്സ്) – 3

  • മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (MLT) – 12

  • ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് – 3

  • പ്രൂഫ് റീഡർ – 1

  • ഹിന്ദി അസിസ്റ്റന്റ് – 2

  • ഫാർമസിസ്റ്റ് – 6

  • സോഷ്യൽ വർക്കർ – 2

  • റേഡിയോഗ്രാഫർ – 1

  • കമ്പൗണ്ടർ – 3

  • സ്റ്റെനോഗ്രാഫർ ഗ്രേഡ് III – 7

  • അപ്പർ ഡിവിഷൻ ക്ലർക്ക് (UDC) – 31

  • ലോവർ ഡിവിഷൻ ക്ലർക്ക് (LDC) – 26

  • സ്റ്റാഫ് കാർ ഡ്രൈവർ – 4

  • മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) – 43

തസ്തിക അനുസരിച്ച് പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബി.എസ്.സി നഴ്സിങ്, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് ആണ് അവസരം. പ്രായപരിധി, പ്രവൃത്തിപരിചയം, മറ്റ് യോഗ്യതകൾ എന്നിവ ഓരോ തസ്തികയ്ക്കും വ്യത്യസ്തമാണ്. നിയമനം ലഭിക്കുന്നവർക്ക് 18,000 മുതൽ 1,75,000 രൂപ വരെ ശമ്പളം ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

കംപ്യുട്ടർഅധിഷ്ഠിത പരീക്ഷ, സ്കിൽ/സ്റ്റെനോഗ്രാഫി ടെസ്റ്റ്, രേഖാ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ccrum.res.in/writereaddata/UploadFile/Vacancy%20Notice-Detailed%20advertisement.pdf

CCRUM Invites Applications for 180 Vacancies; Last Date to Apply is August 7.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം പറഞ്ഞതല്ലേ സാറേ...'; എസ്ഐയോട് പൊട്ടിക്കരഞ്ഞ് സിയാദിന്റെ മകൾ; കസ്റ്റഡി മരണത്തിൽ ഞെട്ടിക്കുന്ന ശബ്ദരേഖ

'സര്‍ക്കാര്‍ ജോലിക്ക് അതിന്റെതായ മൂല്യമുണ്ട്'; കരൂര്‍ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി; വിജയ്‌യ്ക്ക് തിരിച്ചടി

ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് പിടിവീഴും; സൗജന്യ ബ്ല്യു ബാഡ്ജ് സംവിധാനം, അപ്‌ഡേറ്റ്

13,999 രൂപ വില, 5500 എംഎഎച്ച് ബാറ്ററി; ബജറ്റ് ഫോണുമായി വിവോ, അറിയാം ടി5ഇ ഫീച്ചറുകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിൽ ഫോറൻസിക് ഓഡിറ്ററെയും ഉൾപ്പെടുത്താൻ സുപ്രീം കോടതി നിർദേശം