കേന്ദ്ര സർക്കാർ സ്ഥാപനമായ സർട്ടിഫിക്കേഷൻ എൻജിനീയേഴ്സ് ഇന്റർനാഷണൽ ലിമിറ്റഡ് (CEIL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ടെക്നിക്കൽ, നോൺ-ടെക്നിക്കൽ വിഭാഗങ്ങളിലായി 85 ഒഴിവുകളാണ് ഉള്ളത്. QA/QC എൻജിനീയർ, ഓഫീസർ ഉൾപ്പെടെ വിവിധ തസ്തികകളിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15.
എൻജിനീയറിങ് വിഭാഗം
QA/QC എഞ്ചിനീയർ (മെക്കാനിക്കൽ / പ്രൊഡക്ഷൻ) – 48 ഒഴിവുകൾ
QA/QC എഞ്ചിനീയർ (ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ) – 20 ഒഴിവുകൾ
QA/QC എഞ്ചിനീയർ (സിവിൽ) – 10 ഒഴിവുകൾ
QA/QC എഞ്ചിനീയർ (ഓഫ്‌ഷോർ / ഡീപ് സീ) – 2 ഒഴിവുകൾ
സേഫ്റ്റി ഓഫീസർ – 1 ഒഴിവ്
മറ്റ് വിഭാഗങ്ങൾ
മാർക്കറ്റിങ് & ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ – 1 ഒഴിവ്
കോൺട്രാക്ട് & പർച്ചേസ് ഓഫീസർ – 1 ഒഴിവ്
ഓഫീസ് മാനേജ്മെന്റ് ഓഫീസർ – 1 ഒഴിവ്
എച്ച്ആർ അസോസിയേറ്റ് – 1 ഒഴിവ്
ആകെ ഒഴിവുകൾ: 85.
QA/QC ഉദ്യോഗസ്ഥൻ (മെക്കാനിക്കൽ / പ്രൊഡക്ഷൻ / സിവിൽ / ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ): ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ ഡിപ്ലോമ, കുറഞ്ഞത് 50% മാർക്കോടെ. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം വേണം.
QA/QC ഉദ്യോഗസ്ഥൻ (ഓഫ്‌ഷോർ - മെക്കാനിക്കൽ): മെക്കാനിക്കൽ/പ്രൊഡക്ഷൻ വിഷയത്തിൽ ബിരുദമോ ഡിപ്ലോമയോ. ബിരുദക്കാർക്ക് 6 വർഷവും ഡിപ്ലോമക്കാർക്ക് 12 വർഷവും പ്രവൃത്തി പരിചയം ആവശ്യമാണ്.
QA/QC ഉദ്യോഗസ്ഥൻ (ഓഫ്‌ഷോർ - ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ): ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷനിൽ ബിരുദമോ ഡിപ്ലോമയോ. ബിരുദക്കാർക്ക് 6 വർഷവും ഡിപ്ലോമക്കാർക്ക് 12 വർഷവും പരിചയം വേണം.
സേഫ്റ്റി ഓഫീസർ: ഏതെങ്കിലും സാങ്കേതിക വിഷയത്തിൽ ബിരുദവും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. സേഫ്റ്റി മേഖലയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്.
മാർക്കറ്റിങ് & ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ: ബന്ധപ്പെട്ട സാങ്കേതിക വിഷയത്തിൽ ബിരുദമോ ഡിപ്ലോമയോ, കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം. മാർക്കറ്റിങ്, സെയിൽസ്, ടെൻഡറിങ് മേഖലകളിൽ പരിചയം വേണം.
കോൺട്രാക്ട് & പർച്ചേസ് ഓഫീസർ: ബന്ധപ്പെട്ട സാങ്കേതിക വിഷയത്തിൽ ബിരുദമോ ഡിപ്ലോമയോ, കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം. ഓഫീസ് ഡോക്യുമെന്റേഷൻ, GeM/CPP പോർട്ടൽ തുടങ്ങിയ മേഖലകളിൽ പരിചയം വേണം.
ഓഫീസ് മാനേജ്മെന്റ് ഓഫീസർ: ബന്ധപ്പെട്ട സാങ്കേതിക വിഷയത്തിൽ ബിരുദമോ ഡിപ്ലോമയോ, കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം. എം.എസ്. ഓഫീസ് പരിജ്ഞാനവും സെക്രട്ടേറിയൽ ജോലികളിൽ പരിചയവും വേണം.
HR അസോസിയേറ്റ്: ഏതെങ്കിലും വിഷയത്തിൽ ബിരുദവും പേഴ്സണൽ മാനേജ്മെന്റിൽ ഡിപ്ലോമയും, കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം. എച്ച്ആർ/അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം വേണം.
നിയമനം ലഭിക്കുന്നവർക്ക് 41,821 മുതൽ 94,195 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം. 40 മുതൽ 45 വയസ് വരെയാണ് പ്രായപരിധി. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www6.eil.co.in/ceilrecruitmentadmin/Open_pdf.aspx?path=EXP/Notification/8.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates